എട്ട് ലക്ഷം രൂപയുടെ സിഗററ്റുമായി രണ്ട് പേർ അറസ്റ്റിൽ 

ബെംഗളൂരു: എട്ട് ലക്ഷം രൂപയുടെ സിഗററ്റുമായി രണ്ടുപേർ ബെംഗളുരു വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. ഇവരിൽ നിന്ന് 48,000 സിഗററ്റുകളാണ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നാണ് ഇരുവരും എത്തിയത്. ഗ്രീൻ ചാനൽ വഴി പുറത്തെത്തുന്നതിനിടെ ഇരുവരെയും കസ്റ്റംസ് സംഘം പിടികൂടുകയായിരുന്നു. ഇവരുടെ ബാഗ് പരിശോധിക്കുന്നതിനിടെയാണ് സിഗററ്റ് പാക്കറ്റുകൾ പിടികൂടിയത്. 8.16 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ സിഗററ്റുകളാണ് ഇവർ കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തെത്തിക്കാൻ ശ്രമിച്ചത്.  

Read More

കോൺഗ്രസ്‌ ഓഫീസ് പരിസരത്ത് ബാനർ ; ശിവകുമാറിന് ബിബിഎംപി യുടെ പിഴ 

ബെംഗളൂരു: ക്വീൻസ് റോഡിലെ കെ.പി.സി.സി ആസ്ഥാന പരിസരത്ത് അനുമതിയില്ലാതെ ബാനര്‍ കെട്ടിയതിന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് 50,000 രൂപ പിഴ. ബി.ബി.എം.പി അധികൃതരാണ് പിഴ ചുമത്തിയത്. മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി, കര്‍ണാടക മുൻ മുഖ്യമന്ത്രി ഡി. ദേവരാജ് അര്‍സ് എന്നിവയുടെ ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ട് കെ.പി.സി.സിയുടെ പിന്നാക്ക വിഭാഗ സംഘടനകളാണ് പാര്‍ട്ടി നേതാക്കളുടെ പടങ്ങള്‍ ഉള്‍പ്പെട്ട ബാനര്‍ പ്രദര്‍ശിപ്പിച്ചത്. പാര്‍ട്ടി അധ്യക്ഷൻ എന്ന നിലയിലാണ് പിഴ ശിവകുമാറിന്റെ പേരിലായതെന്ന് അധികൃതര്‍ പറഞ്ഞു. നഗര സഭ വസന്ത നഗര്‍ ഡിവിഷൻ…

Read More

ഭർത്താവിന്റെയും മകന്റെയും അറസ്റ്റ് അറിഞ്ഞതിനു പിന്നാലെ യുവതി ആത്മഹത്യ ചെയ്തു 

ബെംഗളൂരു:മൈസൂരു ജില്ലയിലെ മൻഡി പോലീസ് സ്റ്റേഷൻ പരിധിയില്‍ യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഈ വിവര അറിഞ്ഞ് ഭര്‍ത്താവ് ഹൃദയാഘാതത്തില്‍ മരിച്ചു. മൈസൂരു വിദ്യാനഗര്‍ പരിസരത്ത് താമസിക്കുന്ന കെ.എൻ.സാമ്രാട്ടിന്റെ(42) ഭാര്യ ഇന്ദ്രാണിയാണ്(38) മരിച്ചത്. സാമ്രാട്ടിനേയും മകൻ തേജസിനേയും(18) വിദ്യാനഗറിലെ ബലരാജ് കൊല്ലപ്പെട്ട കേസില്‍ മറ്റു പ്രതികളോടൊപ്പം നാലു ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാൻഡിലാണ്. ഇതേത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന ഇന്ദ്രാണി ജീവനൊടുക്കി എന്നാണ് പോലീസിെൻറ പ്രാഥമിക നിഗമനം. ഭാര്യയുടെ മരണം അറിഞ്ഞയുടൻ ഹൃദയാഘാതത്തെത്തുടര്‍ന്ന് ജയിലില്‍ കുഴഞ്ഞു വീണ സാമ്രാട്ട് മരിക്കുകയായിരുന്നു.

Read More

ചന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് 

ബെംഗളൂരു: ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. പേടകത്തിന്റെ സഞ്ചാരം ഇതുവരെ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് മുന്നോട്ടുപോയത്. സോഫ്റ്റ് ലാൻഡിങ് കടമ്പ കൂടി കടന്നാൽ ദക്ഷിണധ്രുവത്തിൽ പര്യവേഷണത്തിന് ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ. പേടകത്തിന്റെ പ്രവർത്തനം തൃപ്തികരമാണെന്നും, സോഫ്റ്റ് ലാൻഡിംഗിനായി സജ്ജമാണെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. അവസാന നിമിഷം പാളിപ്പോയ ചന്ദ്രയാൻ രണ്ടിന്റെ തോൽവിയിൽ നിന്നുകൊണ്ട് പാഠങ്ങൾ കരുത്താക്കിയാണ് മൂന്നാം ദൗത്യം. ചന്ദ്രോപരിതലത്തിൽ പ്രതീക്ഷിച്ച പോലെ ഇറങ്ങാൻ പറ്റാതെ പോയ ലാൻഡറിന്റെ കരുത്തു കൂട്ടുക എന്നതായിരുന്നു ആദ്യ കടമ്പ. വിക്രം ലാൻഡറിന്റെ…

Read More

ഒരു ദിവസം കൊണ്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത് 14 അപകടങ്ങൾ

ബെംഗളൂരു: പ്രതിദിനം 80 ലക്ഷത്തിലധികം വാഹനങ്ങൾ നിരത്തിലിറങ്ങുന്നുണ്ടെന്നാണ് വിവരം. അതിൽ 15 ലക്ഷത്തിലധികം വാഹനങ്ങൾ പുറത്തുനിന്നു വന്ന് പോകുന്നു. ഇത്രയും വലിയ വാഹനങ്ങളുടെ ഇരകളാകുന്നവരുടെ എണ്ണവും കൂടിവരികയാണ്. തിങ്കളാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച രാവിലെ വരെ 14 വൻ അപകടങ്ങളാണ് ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിലായി നടന്നത്. ഇതിൽ 4 പേർ ബൈക്കുകൾ, കാറുകൾ, കാന്റർ, ടാറ്റ എയ്സ്, ഓട്ടോകൾ തുടങ്ങി വിവിധ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളിലാണ് മരിച്ചത്.  കൂടാതെ, ഗുരുതരവും നിസാരവുമായ പരിക്കുകളോടെ 15-ലധികം പേർ ആശുപത്രിയിലാണ്.

Read More

ഓണം അവധിയ്ക്ക് നാട്ടിലേക്ക് പോയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

ചെന്നൈ: ത്രിച്ചിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ബുധനൂര്‍, പെരിങ്ങിലിപ്പുറം കാട്ടിളയില്‍ വീട്ടില്‍ ശങ്കരൻ കുട്ടി – സുധ ദമ്പതികളുടെ മകൻ, അനുരാഗ് ശങ്കരൻകുട്ടി (29) ആണ് മരിച്ചത്. ത്രിച്ചിക്കു സമീപം തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ചെന്നൈയില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഓണം പ്രമാണിച്ച്‌ നാട്ടിലേക്ക് ഇരു ചക്രവാഹനത്തില്‍ പോകവേ പിന്നില്‍ നിന്നും വന്ന വാഹനം ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. സഹോദരി: അൻജലി. സംസ്കാരം ബുധനാഴ്ച്ച, രാവിലെ പത്തിന് വീട്ടുവളപ്പില്‍ നടക്കും.

Read More

ട്രെയിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ അമ്പതോളം പേരെ കസ്റ്റഡിയിലെടുത്തു

കാസര്‍കോട്: കാഞ്ഞങ്ങാട് ട്രെയിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ അമ്പതോളം പേരെ ഹോസ്ദൂര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയിലെ പോലീസ് പരിശോധന ശക്തമാക്കി. റെയില്‍ വേ ട്രാക്കിന് സമീപമുള്ള വീടുകള്‍ കേന്ദ്രീകരിച്ച് നീരിക്ഷണം നടത്താനാണ് പോലീസിന്റെ നീക്കം. ഇന്ന് രാവിലെ മുതല്‍ പോലീസ് നടത്തിയ പരിശോധനയിലാണ് നടപടി. തിരുവനന്തപുരത്തേക്ക് പോയ രാജധാനി എക്‌സപ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കാഞ്ഞങ്ങാട് രാജധാനി എക്‌സ്പ്രസിന് നേരെയും മലപ്പുറത്ത് വന്ദേഭാരതിന് നേരെയുമാണ് കല്ലേറണ്ടായത്. ഉച്ചയ്ക്ക് 3.45 ഓടെ രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേണ്ടാവുയിരുന്നു. സംഭവത്തില്‍ ട്രെയിനിന്റെ എസി കോച്ചി…

Read More

തൊഴിലുറപ്പ് ജോലികൾ നിരീക്ഷിക്കാൻ ഇനി ‘ഡ്രോൺ’ എത്തും 

തിരുവനന്തപുരം: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നടക്കുന്ന ജോലിയുടെ ദൈനംദിന നിരീക്ഷണത്തിന് ഡ്രോൺ വേണമെന്ന് കേന്ദ്രം. ക്രമക്കേടും വീഴ്ചകളും തടയാനുള്ള നിരീക്ഷണത്തിന്റെ ഭാഗമായാണിത്. ജോലിതുടങ്ങുമ്പോഴും തുടരുമ്പോഴുള്ള ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ഡ്രോൺ ശേഖരിക്കും. പൂർത്തിയായ ജോലികളുടെ പരിശോധന, അത് എത്രത്തോളം കാര്യക്ഷമവും ഫലപ്രദവുമാണ് തുടങ്ങിയ പരിശോധനയും ഡ്രോൺവഴി നടത്തും. രാജ്യത്താകെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓൺലൈൻ ഹാജർ ഏർപ്പെടുത്തിയിട്ടുണ്ട്. ഒപ്പംതന്നെ രാവിലെ ജോലിതുടങ്ങുമ്പോഴും തീരുമ്പോഴും ചിത്രമെടുത്ത് മൊബൈൽ ആപ്പിൽ അയക്കുകയും വേണം. ഓരോ ദിവസവും നിശ്ചിതജോലി പൂർത്തിയാക്കിയില്ലെങ്കിൽ ശമ്പളത്തിൽ കുറവുണ്ടാകും. ഇതിനൊക്കെ പുറമേയാണ് ഡ്രോൺ നിരീക്ഷണം…

Read More

മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തി

ചെന്നൈ: വഴിയരികിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ അമ്പത്തൂരിലായിരുന്നു സംഭവം. അമ്പത്തൂർ സ്വദേശി ബാലചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൻറെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ബിരിയാണി വാങ്ങാൻ ഹോട്ടലിന് മുന്നിൽ കാത്തുനിൽക്കുന്നതിനിടെ ബാലചന്ദ്രനും മറ്റൊരാളും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കാത്തുനിൽക്കുന്നതിനിടെ ഒരു സംഘം അവിടേക്ക് വരികയും അവരിലൊരാൾ ബാലചന്ദ്രൻറെ ദേഹത്ത് അബദ്ധത്തിൽ തട്ടുകയുമായിരുന്നു. ഇതിൽ പ്രകോപിതനായ ബാലചന്ദ്രൻ സംഘത്തെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് ഇവർ ബാലചന്ദ്രനെ ആക്രമിക്കുന്നതും പിന്നാലെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുന്നതും. പ്രതികൾ ഇതിന് പിന്നാലെ…

Read More

ഗൂഗിള്‍ പേ നിർത്തലാക്കണമെന്ന ഹർജി കോടതി തള്ളി 

ന്യൂഡല്‍ഹി: ഗൂഗിള്‍ പേയുടെ ഇന്ത്യയിലെ സേവനം നിര്‍ത്തണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നിയന്ത്രണച്ചട്ടങ്ങളും സ്വകാര്യതാ നയങ്ങളും ലംഘിച്ചാണ് ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുന്നതെന്നുകാട്ടി അഡ്വ. അഭിജിത് മിശ്ര നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. മൂന്നാംകക്ഷി ആപ്പ് സേവനദാതാക്കള്‍മാത്രമായ ഗൂഗിള്‍ പേയ്ക്ക് പ്രവര്‍ത്തിക്കാന്‍ പേമെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റം നിയമപ്രകാരം റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഗൂഗിള്‍ ഒരു തേഡ് പാര്‍ട്ടി ആപ്പ് സേവനദാതാവാണ്. പേ സിസ്റ്റം പ്രൊവൈഡറല്ല. അതിന് പേമെന്റ് ആന്റ് സെറ്റില്‍മെന്റ് ആക്ട്…

Read More