ശ്രീലങ്കൻ മന്ത്രി സനത് നിഷാന്തയും ഡ്രൈവറും സുരക്ഷാ ജീവനക്കാരനും വാഹനാപകടത്തിൽ മരിച്ചു

ചെന്നൈ: ശ്രീലങ്കയില്‍ യുവമന്ത്രി ഉള്‍പ്പെടെ മൂന്നുപേർ വാഹനാപകടത്തില്‍ മരിച്ചു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനും ഡ്രൈവറുമാണ് മരണപ്പെട്ട മറ്റ് രണ്ടുപേർ. കൊളംബോ കതുനായകെ എക്സ്പ്രസ് വേയില്‍ ഇന്ന് പുലർച്ചയോടെയാണ് ദാരുണമായ അപകടമുണ്ടായത്. മന്ത്രിയും സംഘവും സഞ്ചരിച്ച ജീപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു. മന്ത്രിയും സുരക്ഷാ ജീവനക്കാരനും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Read More

സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് 

ബെംഗളൂരു: റോഡിലെ സ്പീഡ് ബ്രേക്കർ മുറിച്ചുകടന്ന ശേഷം ബസ് തെന്നി റോഡിന്റെ സൈഡിലേക്ക് മറിഞ്ഞു. അപകടത്തിൽ ബസിലുണ്ടായിരുന്ന ഇരുപതിലധികം യാത്രക്കാർക്ക് പരിക്കേറ്റതായാണ് അറിയുന്നത്. ഹോസ്‌കോട്ട് താലൂക്കിലെ ചിന്താമണി-ഹോസ്‌കോട്ട് ഹൈവേയിൽ ബനഹള്ളി ഗേറ്റിന് സമീപമാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് ചിന്താമണിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 20ലധികം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഹൊസ്‌കോട്ട് നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൊസ്‌കോട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Read More

ബിഎംടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ബൈക്ക് യാത്രികൻ മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസ് മറികടക്കുന്നതിനിടെ അപകടം. ബൈക്ക് യാത്രികൻ മരിച്ചു. കെങ്കേരി ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ബിഎംടിസി ബസിനെ മറികടക്കുന്നതിനിടെ നിലത്ത് ഇടിച്ച് പിൻചക്രം പൊട്ടി തേജസ് (22) അപകടത്തിൽപ്പെടുകയായിരുന്നു. ഉച്ചയ്ക്ക് 12-25 ഓടെ ഉത്തരഹള്ളി റോഡിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു തേജസ്. മൈസൂരു റോഡ് ഉത്തരഹള്ളി റൂട്ടിൽ ആൽഫൈൻ അപ്പാർട്ട്‌മെന്റിന് സമീപമാണ് അപകടം. കെങ്കേരി ട്രാഫിക് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതായി അറിയിച്ചു.

Read More

കാർ ബൈക്കിലിടിച്ച് മൂന്ന് പേർ മരിച്ചു

ബെംഗളൂരു : തുമകൂരുവിൽ അതി വേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് മൂന്നുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ അനിൽ കുമാർ (21), നരസിംഹ മൂർത്തി (21), കാവ്യ( 19) എന്നിവരാണ് മരിച്ചത്. മൂവരും തിപ്തൂർ സ്വദേശികളാണ്. ശനിയാഴ്ച രാത്രി 11.30-ഓടെ തുറുവക്കരെയിലാണ് അപകടമുണ്ടായത്. ആദി ചുഞ്ചനഗിരി മഠം സന്ദർശിച്ചശേഷം തിരികെ ബൈക്കിൽ വരുകയായിരുന്നു ഇവർ. തുറുവക്കെരെയിലെത്തിയപ്പോൾ എതിരേ വരുകയായിരുന്ന കാർ ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രദേശവാസികൾ ഉടൻ മൂവരേയും തൊട്ടടുത്ത സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി തുറുവക്കരെ പോലീസ് അറിയിച്ചു.  

Read More

ബിഎംടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു

ബെംഗളൂരു: മാറത്തഹള്ളിയിലെ വർത്തൂർ മെയിൻ റോഡിൽ ബിഎംടിസി ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു. ഇളങ്കോവൻ സെങ്കടവൽ (43) ആണ് മരിച്ചത്. കുന്ദലഹള്ളി ജംഗ്ഷനിൽ നിന്ന് ബെല്ലന്തൂരിലേക്ക് പോവുകയായിരുന്നു ഇളങ്കോവൻ. ഇതേ റൂട്ടിൽ വരികയായിരുന്ന ബിഎംടിസി വോൾവോ ബസും ഇരുചക്രവാഹനവും കൂട്ടിയിടിക്കുകയായിരുന്നു. ഇതേത്തുടർന്ന് നിലത്തുവീണ ഇളങ്കോവന്റെ തലയിലും മുഖത്തും പരിക്കേറ്റു. പരിക്കേറ്റ ഇയാളെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സ ഫലിക്കാതെ രാത്രി വൈകി മരിച്ചു. സംഭവത്തിൽ എച്ച്എഎൽ ട്രാഫിക് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Read More

കർണാടക ആർ.ടി.സി. ബസും ജീപ്പും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു 

ബെംഗളൂരു: ഹുൻസൂരിൽ കർണാടക ആർ.ടി.സി. ബസും ജീപ്പും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടം. ജീപ്പിന്റെ ഡ്രൈവറും യാത്രക്കാരായ മൂന്ന് തോട്ടം തൊഴിലാളികളുമാണ് മരിച്ചത്. പരിക്കേറ്റവരെ ഹുൻസൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എച്ച്.ഡി. കോട്ടെ താലൂക്കിലെ തിട്ടുഗ്രാമത്തിൽനിന്നുള്ള തൊഴിലാഴികളാണ് ജീപ്പിലുണ്ടായിരുന്നത്. ഇഞ്ചിക്കൃഷിത്തോട്ടത്തിലേക്ക് പോകുന്നതിനിടെ ആർ.ടി.ഒ. റോഡിൽവെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലുപേരും അപകടസ്ഥലത്ത് തന്നെ മരിച്ചു. ബെംഗളൂരുവിൽ നിന്ന് വിരാജ്‌പേട്ടയിലേക്ക് പോവുകയായിരുന്ന കർണാടക ആർ.ടി.സി.യുടെ വൈദ്യുത ബസുമായിട്ടാണ് ജീപ്പ് കൂട്ടിയിടിച്ചത്.

Read More

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: മൈസൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. നഗരത്തിലെ കോളേജിൽ ബി.ബി.എ. വിദ്യാർഥികളായ പെരിയപട്ടണ സ്വദേശി സമ്പത്ത്(22), ഹാസൻ സ്വദേശി വൃഥിക് ധരണി(22)എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 2.15-ഓടെ മൈസൂരു ടൗണിലെ ഹുൻസൂർ റോഡിലായിരുന്നു അപകടം. പുതുവത്സരാഘോഷത്തിന്റെ സൂരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി റോഡിൽ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനുണ്ടായിരുന്ന പോലീസ് മടങ്ങിയതിന് ശേഷമായിരുന്നു അപകടം. അപകടസ്ഥലത്തുതന്നെ രണ്ടുപേരും മരിച്ചു.

Read More

കെഎസ്ആർടിസിയിലെ മരണമടഞ്ഞ ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാര തുക കൈമാറി

ബെംഗളൂരു: എല്ലായിടത്തും പുതുവത്സരാഘോഷങ്ങൾ അരങ്ങേറിയപ്പോൾ ദുരിതക്കയത്തിൽ കഴിയുകയായിരുന്ന കെഎസ്ആർടിസിയിലെ മരണമടഞ്ഞ ജീവനക്കാരുടെ കുടുംബാംഗങ്ങളെ ആദരിച്ചുകൊണ്ട് കോർപറേഷൻ നടത്തിയത് സ്വാശ്രയ പ്രവർത്തനം. അപകട നഷ്ടപരിഹാര ഇൻഷുറൻസ് പദ്ധതിയിൽ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുകയും അർത്ഥവത്തായ ജീവിതം നയിക്കാനുള്ള മാർഗനിർദേശം നൽകുകയും ചെയ്തു. ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി, മാനേജിങ് ഡയറക്ടർ വി. അൻബുകുമാറും എല്ലാവർക്കും ആശംസകൾ നേർന്നു. മരിച്ചവരുടെ ആശ്രിതർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം വിതരണം ചെയ്തു. കെഎസ്ആർടിസി ആസ്ഥാനത്ത് അപകടത്തിൽ മരിച്ച 3 ജീവനക്കാരുടെ ആശ്രിത കുടുംബങ്ങളെ ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി ആദരിച്ചു.…

Read More

അവധി ആഘോഷിക്കാൻ നാട്ടിലേക്ക് പോയി; സെൽഫി എടുക്കുന്നതിനിടെ 100 അടി താഴ്ചയിലേക്ക് വീണ് ബെംഗളൂരുവിലെ വിദ്യാർത്ഥിക്ക് പരിക്ക്

ബെംഗളൂരു: മലപ്പുറം കരുവാരക്കുണ്ട് വട്ടമല വ്യൂ പോയിന്‍റിൽ ഫോട്ടോ എടുക്കുന്നതിനിടെ താഴ്ചയിലേക്കുവീണ് വിദ്യാർഥിക്ക് പരിക്കേറ്റു. കരുവാരക്കുണ്ട് മുരിക്കാട്ട് ഷിജു തോമസിന്റെ മകൻ മെൽവിൻ ടോം ഷിജു (20) വിനാണ് പരിക്കേറ്റത്. ബെംഗളൂരുവിൽ നഴ്സിങ് രണ്ടാംവർഷ വിദ്യാർഥിയായ മെൽവിൻ ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് പോയതാണ്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനു ശേഷമാണ് മെൽവിനെ രക്ഷിച്ച് പുറത്തെത്തിച്ചത്. മെൽവിന്റെ നിലവിളി കേട്ട രണ്ടുപേരാണ് വിവരം നാട്ടുകാരെ അറിയിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടം. അംഗീകൃത വിനോദസഞ്ചാരകേന്ദ്രം അല്ലാത്തതിനാലും ആന, കടുവ തുടങ്ങിയ വന്യജീവി ഭീഷണിയുള്ളതിനാലും വൈകുന്നേരങ്ങളിൽ അധികമാരും…

Read More

എതിരെ വന്ന ബൈക്കിനെ രക്ഷിക്കാൻ വെട്ടിച്ചു; ബസ് കനാലിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ച  ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ പത്തിലധികം പേർക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ ഇഞ്ചലകരഞ്ചിയിൽ നിന്ന് നിപ്പാനിയിലേക്ക് പോകും വഴിയാണ് അപകടം. ബൈക്ക് യാത്രികൻ പെട്ടെന്ന് ബസിന് കുറുകെ വന്നതിനെത്തുടർന്ന് ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടം ഉണ്ടാക്കിയത്. സമീപത്തെ വൈദ്യുത തൂണിൽ ഇടിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ബസ് മറിഞ്ഞതോടെ നാട്ടുകാരുടെ സഹായത്തോടെയാണ് യാത്രക്കാരെ മാറ്റിയത്. ചിലർക്ക് നിസാര പരിക്കുണ്ട്, ഇവരെ നിപ്പാനി ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് യാത്രികന്റെ നില ഗുരുതരമാണ്, ഇയാളെ നിപ്പാനി ആശുപത്രിയിൽ…

Read More