ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ദ്രവീകൃത പെട്രോളിയം ഗ്യാസ് (എൽപിജി) ഗ്യാസ് സിലിണ്ടറുകൾ തുടർച്ചയായി മോഷ്ടിച്ച കേസിൽ രണ്ടുപേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ലോകേഷും ഹേമന്തും ഗോവിന്ദരാജ നഗർ, രാജാജി നഗർ, കാമാക്ഷി പാല്യ, മഗഡി റോഡ് എന്നിവിടങ്ങളിൽ ഗ്യാസ് സിലിണ്ടർ മോഷണങ്ങൾ പതിവാക്കിയിരുന്നതായി പോലീസ് പറഞ്ഞു. അറസ്റ്റിനെ തുടർന്ന് ഇരുവരിൽ നിന്നും മോഷ്ടിച്ച 20 എൽപിജി സിലിണ്ടറുകൾ ഗോവിന്ദരാജ നഗർ പോലീസ് പിടിച്ചെടുത്തു. മോഷണവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിനാൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളിൽ ഒരാൾക്ക് മുമ്പ് മോഷണക്കേസുകളിൽ പ്രതിയാണ് .…
Read MoreMonth: August 2023
ബെംഗളൂരു വിമാനത്താവളത്തിൽ ടെർമിനൽ 1-നെയും പാർക്കിംഗിനെയും ബന്ധിപ്പിക്കുന്ന പുതിയ എലിവേറ്റഡ് നടപ്പാത തയ്യാർ
ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെയും സന്ദർശകരുടെയും സൗകര്യാർത്ഥം പുതിയ എലിവേറ്റഡ് നടപ്പാത ഉദ്ഘാടനം ചെയ്തു. ടെർമിനൽ 1-നെ P4 പാർക്കിംഗുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ നടപ്പാത. 420 മീറ്റർ നടപ്പാതയുടെ പ്രധാന ലക്ഷ്യം ടെർമിനൽ 1 ലേക്ക് അല്ലെങ്കിൽ P4 പാർക്കിംഗിലേക്ക് നടക്കുന്ന കാൽനടയാത്രക്കാർക്ക് തടസ്സമില്ലാത്ത അനുഭവം നൽകുക എന്നതാണ്. യാത്രക്കാരുടെ സഞ്ചാരം എളുപ്പമാക്കുന്നതിന് എലിവേറ്ററുകൾ, എസ്കലേറ്ററുകൾ തുടങ്ങിയ സൗകര്യങ്ങളും നടപ്പാതയിലുണ്ട്. ബെംഗളൂരു എയർപോർട്ട് അധികൃതർ പറയുന്നതനുസരിച്ച്, നടപ്പാതയുടെ രൂപകൽപ്പന പ്രവേശനക്ഷമതയ്ക്ക് മുൻഗണന നൽകുന്നു, ഇത് മുതിർന്ന പൗരരർക്കും PRM (പേഴ്സൺസ് വിത്ത് മൊബിലിറ്റി)…
Read Moreപ്രധാനമന്ത്രി മോദിയെ അഭിവാദ്യം ചെയ്യാൻ ബാരിക്കേഡിനു പിന്നിൽ നിന്ന് കർണാടക ബിജെപി നേതാക്കളുടെ ചിത്രം വൈറലാകുന്നു
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിവാദ്യം ചെയ്യാൻ ബാരിക്കേഡുകൾക്ക് പിന്നിൽ നിൽക്കുന്ന ബിജെപി മുതിർന്ന നേതാക്കളെ പരിഹസിച്ച് ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ. ചന്ദ്രയാൻ-3 ന്റെ വിജയത്തിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) ശാസ്ത്രജ്ഞരെ അഭിനന്ദിക്കാനായിരുന്നു പ്രധാനമന്ത്രി നഗരത്തിലെത്തിയത്. പ്രധാന മന്ത്രിയെ കാണാൻ ബാരിക്കേഡിന് പിന്നിൽ സാധാരണക്കാർക്കൊപ്പം നിൽക്കുന്ന പ്രമുഖ ബിജെപി നേതാക്കളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. നഗരത്തിലെ എച്ച്എഎൽ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ സർക്കാർ ഉദ്യോഗസ്ഥർ മാത്രമാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ…
Read Moreടൈപ്പ് ഒന്ന് പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് അധിക സമയം നൽകും ; മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. വകുപ്പിനു കീഴിലെ സർവ്വകലാശാലകളും പ്രൊഫഷണൽ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാർത്ഥികൾക്കും ഈ അധിക സമയം ലഭിക്കും. സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാസമയത്ത് മണിക്കൂറിന് ഇരുപതു മിനിറ്റ് വീതം സമയം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. അർഹരായവർക്ക് ഈ ആനുകൂല്യം ലഭിക്കാൻ വേണ്ട നടപടികൾ സ്ഥാപന മേധാവികൾ കൈക്കൊള്ളും. കോളേജ്…
Read Moreപ്രണയ ഗാനം പങ്കിട്ട് നടി അനുശ്രീ ഒപ്പം ഉണ്ണി മുകുന്ദനും!!! ഇരുവരും പ്രണയത്തിൽ?
ഉണ്ണിമുകുന്ദനൊപ്പമുള്ള വീഡിയോ പങ്കിട്ട് പ്രിയ നടി അനുശ്രീ. അടുത്തിടെ അരുവരും പങ്കെടുത്ത ഒറ്റപ്പാലത്തെ ഗണേശോത്സവത്തിനിടയിലെ വീഡിയോയാണ് പങ്കിട്ടിരിക്കുന്നത്. മനോഹരമായ പ്രണയ ഗാനത്തോടൊപ്പമുള്ളതായിരുന്നു വീഡിയോ. എന്തെ ഹൃദയതാളം മുറുകിയോ…ഏനോ ഹൃദയം ധീം ധീം സൊല്ലുതേ… എന്ന പാട്ടിലെ വരികള്‍ തന്നെയായിരുന്നു അനുശ്രീ വീഡിയോക്ക് നല്‍കിയ ക്യാപ്ഷനും. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. നല്ല സൂപ്പര്‍ ജോഡിയാണെന്നും നിങ്ങള്‍ രണ്ടാളും ഒന്നിച്ചാല്‍ നല്ലതായിരിക്കുമെന്നും രണ്ടാളും അങ്ങോട്ട് കല്യാണം കഴിക്കൂ എന്നുമൊക്കെയാണ് വീഡിയോക്ക് താഴെ കമന്റുകള്‍ വരുന്നത്. മസില്‍ അളിയാ മുട്ട പുഴുങ്ങി തരാൻ വേറെ…
Read Moreസുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണു; പ്രസംഗം നിർത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പൊതുപരിപാടിയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണപ്പോള്‍ പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കൊപ്പമുള്ള ഡോക്ടര്‍മാരുടെ സംഘത്തോട് അദ്ദേഹത്തെ പരിശോധിക്കാനും വൈദ്യസഹായം നല്‍കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഡല്‍ഹി പാലം എയര്‍ബേസില്‍ നടന്ന പൊതുപരിപാടിയ്ക്കിടെയായിരുന്നു മോദിയുടെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ (എസ്.പിജി) അംഗം കുഴഞ്ഞു വീണത്.
Read Moreസുരക്ഷ പരിശോധന : പർപ്പിൾ ലൈനിൽ മെട്രോ സർവീസുകൾക്ക് നിയന്ത്രണം
ബെംഗളൂരു: ഞായറാഴ്ച നമ്മമെട്രോയുടെ പർപ്പിൾ ലൈനിൽ തീവണ്ടി സർവീസുകൾക്ക് നിയന്ത്രണം. കെ.ആർ. പുരം-ബൈയപ്പനഹള്ളി, കെങ്കേരി-ചെല്ലഘട്ട മെട്രോപാതകളുടെ സുരക്ഷാ പരിശോധന നടക്കുന്നതിനാലാണിത്. മൈസൂരു റോഡ് മുതൽ കെങ്കേരിവരെയും ബൈയപ്പനഹള്ളി മുതൽ സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷൻ വരെയും വൈറ്റ് ഫീൽഡുമുതൽ കെ.ആർ. പുരം വരെയും ഉച്ചയ്ക്ക് ഒരമണിവരെ മെട്രോസർവീസ് ഉണ്ടാവില്ല. സ്വാമി വിവേകാനന്ദ റോഡ് മുതൽ മൈസൂരു റോഡ് മെട്രോ സ്റ്റേഷൻ വരെ മാത്രമേ ഈ സമയം തീവണ്ടി സർവീസ് ഊണ്ടാക്കൂ. ഒരു മണിക്കു ശേഷം സാധാരണപോലെ സർവീസ് പുനസ്ഥാപിക്കുമെന്നും ബെംഗളൂരു മെട്രോറെയിൽ കോർപ്പറേഷൻ…
Read Moreരണ്ടാം വർഷ പിയുസി വിദ്യാർഥി ആത്മഹത്യ ചെയ്തു
ബെംഗളൂരു: ശക്തിനഗറിലെ നാല്യപദവിലുള്ള വീട്ടിൽ രണ്ടാം പിയുസി വിദ്യാർത്ഥി തൂങ്ങിമരിച്ചു. ഹർഷാദ് കൗശൽ (17) ആണ് മരിച്ചത്. നഗരത്തിലെ ഒരു പ്രൈവറ്റ് കോളേജിൽ പഠിക്കുന്ന ഹർഷാദ് നല്ലൊരു കരാട്ടെക്കാരൻ കൂടിയായിരുന്നു. വൈകുന്നേരം കോളേജിൽ നിന്ന് വീട്ടിലെത്തിയ ശേഷമാണ് ജീവിതം ആത്മഹത്യ ചെയ്തത്. അമ്മൂമ്മയും ബന്ധുവായ പെൺകുട്ടിയും വീട്ടിലുണ്ടായിരുന്നു. സംഭവസമയം മാതാപിതാക്കൾ ജോലിക്ക് പോയിരിക്കുകയായിരുന്നു. പുലർച്ചെ 5.30 ഓടെ കൗശലിന്റെ അമ്മ വന്ന് വിളിച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോളാണ് സംഭവം പുറത്തറിയുന്നത്. ആത്മഹത്യക്ക് പിന്നിലെ കാരണം അറിവായിട്ടില്ല. കങ്കനാടി പോലീസ്…
Read Moreവിദ്യാർത്ഥി വടിവാളുമായി കോളേജിലെത്തി അധ്യാപകനെ ഭീഷണിപ്പെടുത്തി
ബെംഗളൂരു: ക്ലാസിൽ കയറാത്തത് രക്ഷിതാക്കളെ അറിയിച്ച അധ്യാപകനെ വടിവാളുമായി കോളേജിലെത്തി ഭീഷണിപ്പെടുത്തി വിദ്യാർഥി. മണ്ഡ്യ ജി.ബി. നഗറിലെ സ്വകാര്യ കോളേജിലെ ഡിപ്ലോമ വിദ്യാർഥിയായ ഉദയ് ഗൗഡയാണ് വടിവാളുമായി ക്ലാസിലെത്തി അധ്യാപകനായ ചന്ദനെ ഭീഷണിപ്പെടുത്തിയത്. ഉദയ് ക്ലാസിൽ കയറുന്നില്ലെന്നും മറ്റുവിദ്യാർഥികൾക്ക് ബുദ്ധിമുട്ടാകുന്നെന്നും കഴിഞ്ഞദിവസം അധ്യാപകൻ രക്ഷിതാക്കളെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് രക്ഷിതാക്കൾ ഉദയ്‌യെ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായാണ് ഇയാൾ വടിവാളുമായി ക്ലാസിലെത്തിയത്. മറ്റുവിദ്യാർഥികളുടെ മുന്നിൽ വെച്ചായിരുന്നു ഉദയ്‌യുടെ ഭീഷണി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മറ്റൊരധ്യാപകൻ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി കോളേജ് പരിസരത്തുനിന്ന് ഉദയ്‌യെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട്…
Read Moreഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ
മുംബൈ: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയേയും കാമുകനേയും കസ്റ്റഡിയിലെടുത്ത് പെൽഹാർ പോലീസ്. അപകട മരണമാണെന്ന് കണ്ടെത്തിയെങ്കിലും പിന്നീട് ഇവർക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കുകയായിരുന്നു. റിയാസ് അലി (55) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ ഓഗസ്റ്റ് 21നാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിയാസും ഭാര്യ മൻസൂറയും രണ്ട് കുട്ടികളോടൊപ്പം നലസോപാര ഈസ്റ്റിലെ ധനുബാഗ് ഏരിയയിലാണ് താമസിച്ചിരുന്നത്. മൺസൂറ അയൽപക്കത്തെ പലചരക്ക് കടയിൽ ജോലി ചെയ്തും റിയാസ് മീൻ വിൽപന നടത്തിയും ജീവിച്ചിരുന്നു. കടയുടമ ഗണേഷ് പണ്ഡിറ്റുമായി മൻസൂറ പ്രണയത്തിലായിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു. ഇതേ തുടർന്ന് മൻസൂറ…
Read More