Read Time:1 Minute, 43 Second
ബെംഗളൂരു: സംസ്ഥാനത്തെ സ്ത്രീകളുടെ സൗജന്യ ബസ് യാത്രാ പദ്ധതിയിൽ പ്രതിഷേധിച്ച് സ്വകാര്യ ട്രാൻസ്പോർട്ട് ഉടമകൾ സെപ്റ്റംബർ 11 ന് “ബെംഗളൂരു ബന്ദിന്” ആഹ്വാനം ചെയ്യാൻ ഒരുങ്ങുന്നു.
സൗജന്യ ബസ് യാത്രാ പദ്ധതി അവരുടെ ബിസിനസ്സ് നഷ്ടപ്പെടുത്തുന്നുവെന്നാണ് ആക്ഷേപം. മെയ് 10ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ നിലവിലെ കോൺഗ്രസ് സർക്കാർ ആവിഷ്‌കരിച്ച ‘ശക്തി’ പദ്ധതി തങ്ങളെ സ്വാധീനിച്ചതായി 32 ട്രാൻസ്‌പോർട്ട് യൂണിയനുകൾ മാധ്യമപ്രവർത്തകരോട് പറഞ്ഞതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സ്വകാര്യ ട്രാൻസ്പോർട്ടർമാരുടെ ആവശ്യങ്ങൾ എന്തൊക്കെയാണ്?
- ഓരോ ഡ്രൈവർക്കും 10,000 രൂപ വീതം ധനസഹായം,
- ബൈക്ക് ടാക്‌സി നിരോധിക്കൽ
- ആപ്പ് അധിഷ്‌ഠിത അഗ്രഗേറ്ററുകൾക്ക് പൂർണ നിരോധനം
- അസംഘടിത വാണിജ്യ ഡ്രൈവർമാർക്ക് കോർപ്പറേഷൻ രൂപീകരണം
- ഡ്രൈവർമാരുടെ മക്കൾക്ക് സ്‌കോളർഷിപ്പുകൾ കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകൾ
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യൂണിയനുകളിലെ അംഗങ്ങൾ ആവശ്യപ്പെടുന്നത് . കൂടാതെ മറ്റു പല നിബന്ധനകൂളും അവർക്ക് ഉണ്ട്.