Read Time:1 Minute, 12 Second
ബെംഗളുരു: മാരക മയക്കുമരുന്ന് എം.ഡി.എം.എ മംഗളൂരുവില്‍ വിതരണത്തിന് എത്തിക്കുന്ന നൈജീരിയൻ യുവതി അറസ്റ്റില്‍.
അദെവോലെ അഡെതുഡു ആനു എന്ന റെജിന സാറ ആയിശയെയാണ് (33) മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പോലീസ് നഗരത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്.
400 ഗ്രാം എം.ഡി.എം.എ, ഐഫോണ്‍, 2910 രൂപ എന്നിങ്ങനെ 20.52 ലക്ഷം രൂപയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു.
മംഗളൂരുവിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി മയക്കുമരുന്ന് കേസുകളില്‍ ഇവര്‍ പ്രതിയാണ്.
ഉള്ളാള്‍, സൈബര്‍ എക്കണോമിക്സ് നാര്‍ക്കോട്ടിക് (സി.ഇ.എൻ), മംഗളൂരു നോര്‍ത്ത്, കങ്കനാടി, കൊണാജെ, സൂറത്ത്കല്‍ എന്നിവിടങ്ങളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വിദ്യാഭ്യാസ വിസയിലെത്തി പഠന ശേഷം നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു നൈജീരിയൻ യുവതി.