Read Time:50 Second
ബെംഗളൂരു : ബെംഗളൂരു ടൗൺഹാളിന് സമീപം കേരള ആർ.ടി.സി. ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം.
തൃശ്ശൂരിലേക്ക് പോവുകയായിരുന്ന ബസാണ് ശനിയാഴ്ച രാത്രി എട്ടോടെ അപകടത്തിൽപ്പെട്ടത്.
സാറ്റലൈറ്റിൽ നിന്ന് പുറപ്പെട്ടതായിരുന്നു ബസ്.
തുടർന്ന് മലബാർ മുസ്‌ലിം അസോസിയേഷൻ പ്രവർത്തകർ അൾസൂർ ഗേറ്റ് പോലീസ് സ്റ്റേഷനിലെത്തി പോലീസ് കാറിന്റെ ഉടമസ്ഥരോട് സംസാരിച്ച് പ്രശ്‌നം പരിഹരിച്ച് തുടർ യാത്രയ്ക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. പിന്നീടുള്ള യാത്ര തുടർന്നു.