ബെംഗളൂരു: ഒപ്റ്റിക് ഫൈബർ കേബിളുകൾ (ഒഎഫ്സി) നീക്കം ചെയ്യാനുള്ള ബെസ്കോമിന്റെ സമയപരിധി അവസാനിച്ചിട്ടുണ്ടാകാം, പക്ഷേ വയറുകൾ മരണക്കെണികളായി നഗരത്തിലുടനീളം അപകടകരമായി തൂങ്ങിക്കിടക്കുകയാണ്.
വൈദ്യുത തൂണുകളിൽ അനധികൃതമായി കെട്ടിയിരിക്കുന്ന ഒഎഫ്സികൾ നീക്കം ചെയ്യുന്നതിനായി എല്ലാ ഇന്റർനെറ്റ് സേവന ദാതാക്കൾക്കും (ഐഎസ്പി) ഏഴ് ദിവസത്തെ സമയപരിധി ബെസ്കോമ് നിശ്ചയിച്ചിരുന്നു.
സമയപരിധി കഴിഞ്ഞിട്ടും കേബിളുകൾ നീക്കം ചെയ്യാൻ പല കമ്പനികളും തയ്യാറായിട്ടില്ലെന്ന് ബെസ്കോം മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
അത്സമയം കേബിളുകൾ നീക്കം ചെയ്യുന്നത് കൃത്യമായി ഉദ്യോഗസ്ഥരാരും നിരീക്ഷിക്കുന്നില്ലെന്ന് ബിബിഎംപി വൃത്തങ്ങൾ സമ്മതിച്ചു.
ആളുകളുടെ കുറവു കണക്കിലെടുത്ത് ദിവസവും പരിശോധിക്കുന്നത് എളുപ്പമല്ല ബിബിഎംപി സൗത്ത് സോൺ ഉദ്യോഗസ്ഥൻ പറഞ്ഞു.
കേവലം കേബിളുകൾ നീക്കം ചെയ്താൽ പ്രയോജനം ലഭിക്കില്ലെന്ന തിരിച്ചറിവിൽ ബെസ്കോം അധികൃതർ അനധികൃത കേബിളുകളെല്ലാം സർവേ നടത്തി തുടർ ഇടപെടലിനായി ഊർജ മന്ത്രി കെ ജെ ജോർജിന് റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനിച്ചു.