Read Time:39 Second
ബെംഗളൂരു:ഭക്ഷണവിതരണക്കമ്പനി ജീവനക്കാരൻ മയക്കുമരുന്നുമായി അറസ്റ്റിൽ.
മംഗളൂരു സ്വദേശി അബ്ദുൽ സലാമിനെയാണ് ഗോവിന്ദരാജ് നഗർ പോലീസ് അറസ്റ്റുചെയ്തത്.
ഇയാളിൽനിന്ന് 55 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു.
ഒന്നരലക്ഷംരൂപ വിലവരുന്ന മയക്കുമരുന്നാണിതെന്ന് പോലീസ് പറഞ്ഞു.
ഭക്ഷണം വിതരണം ചെയ്യുന്നതിനൊപ്പം മയക്കുമരുന്ന് കച്ചവടവും നടത്തിവരുകയായിരുന്നെന്നും അറിയിച്ചു.