Read Time:50 Second
ബെംഗളുരു: സൗത്ത് ബെംഗളുരു മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടി ഓണവില്ല് 2023 ഒക്ടോബർ ഒന്നിന് ഉള്ളഹള്ളിയിലുള്ള വിസ്താര്‍ പവിത്ര വിവാഹ കൺവെൻഷൻ ഹാളിൽ നടക്കും.
നിയമസഭാ സ്പീക്കർ ശ്രീ യു ടി ഖാദർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഹൈബി ഈഡൻ, ഡി കെ സുരേഷ് എംപി, എം കൃഷ്ണപ്പ എംഎൽഎ, സതീഷ് റെഡ്ഡി എംഎൽഎ, ടോമിൻ ജെ തച്ചങ്കരി ഐപിഎസ് തുടങ്ങിയവർ പങ്കെടുക്കും.
ആഘോഷത്തോടനുബന്ധിച്ച് പൂക്കള മത്സരം, പായസമത്സരം,വിവിധ നാടൻ, പാശ്ചാത്യ കലാരൂപങ്ങൾ, ഓണസദ്യ, മെഗാ ഷോ എന്നിവ ഉണ്ടായിരിക്കും.