Read Time:1 Minute, 19 Second
ബെംഗളുരു: ജോലാർപേട്ട-സോമനായകനപട്ടി സ്റ്റേഷനുകൾക്കിടയിൽ വൈദ്യുതീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ മുതൽ 24 വരെ ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ട്രെയിനുകൾ വഴി തിരിച്ച് വിടുകയും റദ്ദാക്കുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു.
വഴി തിരിച്ച് വിടുന്ന ട്രെയിനുകൾ
*ബയ്യപ്പനാഹള്ളി എസ്എംവിടി-എറണാകുളം എക്സ്പ്രസ്സ് നാളെ ബയ്യപ്പനഹള്ളി, ഹൊസൂർ, ധർമപുരി, ഓമല്ലൂർ, സേലം വഴിയായിരിക്കും സർവീസ്. കെആർ പുരം, ബംഗാർപേട്ട് സ്റ്റേഷനുകളിൽ നിർത്തില്ല.
*കെഎസ്ആർ ബെംഗളുരു-കന്യാകുമാരി എക്സ്പ്രസ്സ് നാളെ 14,21,24 തിയ്യതികളിൽ കന്റോൺമെന്റ്,ബയ്യപ്പനഹള്ളി,ഹൊസൂർ,ധർമപുരി,സേലം വഴിയായിരിക്കും സർവീസ്.
*കൊച്ചുവേളി-ഹുബ്ബള്ളി എക്സ്പ്രസ്സ് 14,20 തിയ്യതികളിൽ സേലം, ഓമല്ലൂർ,ഹൊസൂർ, കാർമലാരാം, ബയ്യപ്പനഹള്ളി,ബാനസവാടിയായിരിക്കും സർവീസ്.