Read Time:49 Second
ബെംഗളൂരു : ചിക്കമഗളൂരുവിൽ നടന്ന കാളവണ്ടിയോട്ട മത്സരത്തിനിടെ യുവാവിന് ദാരുണാന്ത്യം.
ചിക്കമഗളൂരു അജ്ജാംപുര സ്വദേശി ഭരത് (25) ആണ് മരിച്ചത്. അജ്ജാംപുരയിൽ ശനിയാഴ്ച രാത്രിനടന്ന മത്സരത്തിനിടെയാണ് സംഭവം.
മത്സരത്തിൽ പങ്കെടുത്ത കാളവണ്ടിയെ തടഞ്ഞുനിർത്താൻ ശ്രമിച്ച ഭരതിനുമേൽ കാളകളുടെ കഴുത്തിലുണ്ടായിരുന്ന നുകം ഇടിച്ചു.
അപകടത്തിൽ ഭരതിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
മത്സരത്തിന്റെ ഫൈനലിലെ അവസാന കാളവണ്ടിയോട്ടത്തിനിടെയായിരുന്നു അപകടം.