കോഴിക്കോട്: ടി സിദ്ദിഖ് എംഎൽഎ യ്ക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടർന്നാണ് സിദ്ദിഖ് എംഎൽഎ യെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന എംഎൽഎ യെ വാർഡിലേക്ക് മാറ്റി.
ചികിത്സയുടെ തുടർച്ചയായി ഏതാനും ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു.
അനാരോഗ്യം സംബന്ധിച്ച് ടി സിദ്ദിഖ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ‘സോളാർ കേസിൽ ഉമ്മൻ ചാണ്ടി സാറിനെതിരെ ഗൂഢാലോചന നടന്നുവെന്ന് സിബിഐ വെളിപ്പെടുത്തിയ സാഹചര്യത്തിൽ മാധ്യമങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും നിരവധി കോളുകൾ വന്ന് കൊണ്ടിരിക്കുന്നു.
ഇന്നലെ മുതൽ കടുത്ത പന്നിയെ തുടർന്ന് കോഴിക്കോട് മിംസിൽ അഡ്മിറ്റ് ആണ്.
ആരോടും പ്രതികരിക്കാനോ സംസാരിക്കാനോ പറ്റുന്ന സാഹചര്യമല്ല. ഫോൺ ഉപയോഗിക്കാനും കഴിയുന്ന സാഹചര്യമില്ല. ക്ഷമിക്കുമല്ലോ…’ എന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.