0
0
Read Time:1 Minute, 6 Second
ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി നടൻ കമല്ഹാസന്.
സൗത്ത് ചെന്നൈ, കോയമ്പത്തൂർ, മധുര എന്നീ മൂന്നു മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് മക്കള്‍ നീതി മയ്യം അണികള്‍ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുയാണ്.
കമല്ഹാസന് ഇതില്‍ ഒരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത.
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം വിജയക്കൊടി പാറിക്കുമെന്നാണ് കമല്ഹാസന് പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
നേരിയ വോട്ടുവ്യത്യാസത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമല്ഹാസന് പരാജയപ്പെട്ടത്.
എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അണികള്‍.