Read Time:1 Minute, 21 Second
വീണ്ടും തൈര് ചോദിച്ചതിനെ തുടർന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് റസ്റ്റാറന്‍റ് ഉടമയും ജീവനക്കാരും ചേര്‍ന്ന് യുവാവിനെ തല്ലിക്കൊന്നു.
ചന്ദ്രയാൻഗുട്ടയിലെ ഹഷ്മതാബാദ് സ്വദേശി മുഹമ്മദ് ലിയാഖത്ത് (31) ആണ് ആക്രമണത്തില്‍ മരിച്ചത്.
ഞായറാഴ്ച രാത്രി 11ഓടെ പഞ്ചാബ് ഗുട്ടയിലെ മെറിഡിയൻ എന്ന റസ്റ്റാറന്‍റിലാണ് സംഭവം കോല നടന്നത്.
മുഹമ്മദും സുഹൃത്തുമാണ് അത്താഴം കഴിക്കാൻ റസ്റ്റാറന്‍റില്‍ എത്തിയത്. ഭക്ഷണം കഴിക്കുന്നതിനിടെ മുഹമ്മദ് വീണ്ടും തൈര് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.
മുഹമ്മദിന്റെ ആവശ്യം ജീവനക്കാര്‍ അവഗണിച്ചതാണ് തര്‍ക്കത്തിന് പിന്നിലെ കാരണം. തര്‍ക്കത്തെ തുടര്‍ന്ന് റസ്റ്റാറന്‍റ് മാനേജറും മറ്റ് ജീവനക്കാരും ചേര്‍ന്ന് മുഹമ്മദിനെ മര്‍ദിക്കുകയായിരുന്നു.
തുടർന്നാണ് കൊലപാതകത്തിൽ കലാശിച്ചത്. കൂടുതൽ വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്