0
0
Read Time:1 Minute, 12 Second
ബെംഗളൂരു : 12 കോടി രൂപയുടെ കൊക്കെയ്‌നുമായി കെനിയൻ യുവതിയെ വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ പിടികൂടി.
1.02 കിലോഗ്രാം കൊക്കെയ്‌നാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്.
അജെങ് ഒ. കരോളിൻ അഗോളയാണ് അറസ്റ്റിലായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ കൊക്കൈയ്ൻ കടത്തിക്കൊണ്ടുവന്നതെന്നും പറഞ്ഞു.
എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് തിങ്കളാഴ്ച രാവിലെ 11 മണിയോടെ ബെംഗളൂരുവിലെത്തിയ എത്യോപ്യൻ എയർലൈൻസ് വിമാനത്തിലാണ് കൊക്കെയ്ൻ കടത്തിക്കൊണ്ടുവന്നത്.
സംശയംതോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
പിടികൂടിയ കൊക്കെയ്ൻ നർക്കോട്ടിക് ബ്യൂറോയ്ക്ക് കൈമാറി. ഇവരുമായി ഇടപാടുള്ള ആളുകൾക്കായി അന്വേഷണം വ്യാപിപ്പിച്ചു.