Read Time:1 Minute, 11 Second
ബെംഗളൂരു: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മകൻ അമ്മയെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു. ബിദാർ ജില്ലയിലാണ് സംഭവം.
ശകുന്തള രാജകുമാര ഷിന്ദെ(55)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ദീപക് ഒളിവിലാണെന്നും ഇയാളെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു.
ദീപക് സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നുവെന്നും മദ്യപിക്കാനുള്ള പണത്തിനായി വഴക്കുണ്ടാക്കുമെന്നും പ്രദേശവാസികൾ പറയുന്നു.
ചൊവ്വാഴ്ച വഴക്കിനിടെ ഇയാൾ അമ്മയെ കോടാലികൊണ്ട് വെട്ടുകയായിരുന്നു.
പരിക്കേറ്റ ശകുന്തളയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.
സംഭവത്തിൽ ഹുമ്നാബാദ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.