ബെംഗളൂരു: കർണാടകയിൽ 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഒഴിവാക്കുന്ന സർക്കാർ സാക്ഷ്യപ്പെടുത്തിയ ആദ്യത്തെ വാഹന സ്‌ക്രാപ്പിംഗ് കേന്ദ്രം ദേവനഹള്ളിയിൽ ഉടൻ ആരംഭിക്കും. രജിസ്‌ട്രേഡ് വെഹിക്കിൾ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി (ആർവിഎസ്‌എഫ്) സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ മൂന്ന് സ്വകാര്യ കമ്പനികൾക്ക് അന്തിമരൂപം നൽകി, ഈ മാസം അവസാനത്തോടെ ഇതിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശേഷം തുമകുരു ജില്ലയിലെ കൊരട്ടഗെരെയിലും കോപ്പലിലും ഇത്തരത്തിലുള്ള രണ്ട് സൗകര്യങ്ങൾ കൂടി സ്ഥാപിക്കും. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം, 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതും അനുയോജ്യമല്ലാത്തതും മലിനീകരണത്തിന് കാരണമാകുന്നതുമായ വാഹനങ്ങൾ RVSF-കളിൽ…
Read MoreDay: 15 September 2023
കേരളത്തിലെ നിപ ബാധ; സംസ്ഥാനത്ത് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക ആരോഗ്യ വകുപ്പ് ; വിശദാംശങ്ങൾ
ബെംഗളൂരു: അയൽ സംസ്ഥാനമായ കേരളത്തിൽ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കർണാടക ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച സർക്കുലർ പുറപ്പെടുവിച്ചു, കേരളത്തിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് കർണാടക ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് നിർദേശിക്കുകയും . കേരളവുമായി അതിർത്തി പങ്കിടുന്ന കുടക്, ദക്ഷിണ കന്നഡ, ചാമരാജനഗര, മൈസൂരു എന്നീ ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കേരളത്തിലെ കോഴിക്കോട് ജില്ലയിൽ 4 സ്ഥിരീകരിച്ച നിപ കേസുകളും 2 മരണങ്ങളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, അണുബാധ പകരുന്നത് തടയാൻ കേരള സംസ്ഥാന അതിർത്തിയോട് ചേർന്നുള്ള ജില്ലകളിലെ…
Read Moreകാമുകനൊപ്പമുള്ള സ്വകാര്യ വീഡിയോ; എംബിഎ വിദ്യാർത്ഥിനിയെ ബ്ലാക്ക് മെയിൽ ചെയ്ത രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു: എംബിഎ വിദ്യാർഥിനിയെ കാമുകനൊപ്പം സ്വകാര്യ വീഡിയോ ഉപയോഗിച്ച് ബ്ലാക്ക്‌മെയിൽ ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. നഗരത്തിലെ ചന്ദ്ര ലേഔട്ട് പോലീസ് സ്‌റ്റേഷനിൽ ഇരയായ വിദ്യാർഥിനി പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഒരു സ്ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്തത്. നയന, കിരൺ എന്നിവരാണ് അറസ്റ്റിലായത്. കെങ്കേരിയിൽ ഷെട്ടി ലഞ്ച് ഹോം എന്ന ഹോട്ടൽ നടത്തിവരികയായിരുന്നു ഇരുവരും. നയനയുടെ ബന്ധുവാണ് പീഡനത്തിനിരയായ വിദ്യാർഥിനിയുടെ കാമുകനൊപ്പം സ്ഥിരമായി ഹോട്ടലിലെത്തുന്നത്. ദമ്പതികൾ ഹോട്ടലിൽ എത്തുമ്പോഴെല്ലാം താമസിക്കാൻ പ്രതി പലതവണ മുറി വാഗ്ദാനം ചെയ്തിരുന്നു. അത്തരമൊരു വേളയിൽ, ദമ്പതികൾ മുറിയിലിരുന്നപ്പോൾ…
Read Moreബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു; രണ്ട് പേർക്ക് പരിക്ക്
ബെംഗളൂരു: മംഗളുരു പാഡിൽ അണ്ടർപാസിനടുത്തുണ്ടായ വാഹനാപകടത്തിൽ മലയാളിയായ കോളേജ് വിദ്യാർത്ഥി മരിച്ചു, മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. ബജലിന് സമീപം പള്ളക്കെരെ സ്വദേശി ഭവിൻ രാജ് (20) ആണ് മരിച്ചത്. ഗോഡ്‌വിൻ (19), ആഷിത്ത് (17) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ ഭവിൻ സുഹൃത്തുക്കളോടൊപ്പം ബൈക്കിൽ പോകുമ്പോൾ അടിപ്പാതയ്ക്ക് സമീപം നിയന്ത്രണം വിട്ട് ഫുട്പാത്തിൽ ഇടിക്കുകയായിരുന്നു. മംഗളൂരു സൗത്ത് ട്രാഫിക് പോലീസ് കേസെടുത്തു.
Read Moreമുഖ്യമന്ത്രി തന്റെ അച്ഛൻറെ സ്ഥാനത്ത്; മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവൻ നിന്നു കേട്ട് ഭീമൻ രഘു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ പ്രസംഗിക്കുമ്പോൾ സദസ്സിൽ എഴുന്നേറ്റ് നിൽക്കുന്ന നടൻ ഭീമൻ രഘു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന 2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം വലിയ വിവാദത്തിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. നടൻ അലൻസിയർ നടത്തിയ പെൺ പ്രതിമ പരാമർശത്തിൽ വൻ വിവാദമാണ് സൃഷ്ടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമടക്കമുള്ള മന്ത്രിമാർ പങ്കെടുത്ത ചടങ്ങിൽ ഇപ്പോൾ മറ്റൊരു വിവാദം കൂടി ഉണ്ടായിരിക്കുകയാണ്. പുരസ്‌കാര വിതരണ ചടങ്ങിൽ നിന്നുള്ള മറ്റൊരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. പിണറായി വിജയൻ…
Read Moreബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു; രണ്ട് പേർക്ക് പരിക്ക്
ബെംഗളൂരു: മംഗളുരു പാഡിൽ അണ്ടർപാസിനടുത്തുണ്ടായ വാഹനാപകടത്തിൽ മലയാളിയായ കോളേജ് വിദ്യാർത്ഥി മരിച്ചു, മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. ബജലിന് സമീപം പള്ളക്കെരെ സ്വദേശി ഭവിൻ രാജ് (20) ആണ് മരിച്ചത്. ഗോഡ്‌വിൻ (19), ആഷിത്ത് (17) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ ഭവിൻ സുഹൃത്തുക്കളോടൊപ്പം ബൈക്കിൽ പോകുമ്പോൾ അടിപ്പാതയ്ക്ക് സമീപം നിയന്ത്രണം വിട്ട് ഫുട്പാത്തിൽ ഇടിക്കുകയായിരുന്നു. മംഗളൂരു സൗത്ത് ട്രാഫിക് പോലീസ് കേസെടുത്തു.
Read Moreബെംഗളൂരു-മൈസൂരു ഹൈവേയിൽ വാഹനങ്ങൾ തെറ്റായ വശം ഓടിച്ചു ; സ്‌കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരു മൈസൂരു ഹൈവേയിൽ തെറ്റായ വശം സ്‌കൂൾ ബസ് ഓടിച്ച ഡ്രൈവറെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. തെറ്റായ റോഡിലൂടെ ബസ് അമിതവേഗതയിൽ ഓടുന്നതിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിച്ചതിനെ തുടർന്നാണ് കുമ്പളഗോട് പോലീസ് ബസ് പിടിച്ചെടുത്ത് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. അതെസമയം ഇത് പഴയ വിഡിയോ അടുത്തിടെ അപ്‌ലോഡ് ചെയ്തതാണെന്നും പോലീസ് പറഞ്ഞു. Vehicles going on the wrong way at BLR-MYS highway caught on dashcam @spramanagara @MandyaPolice @alokkumar6994 pic.twitter.com/gTZ3WHDcQ9 — ThirdEye (@3rdEyeDude) September 13,…
Read Moreബോട്ട് ദുരന്തം: കാണാതായ 12 കുട്ടികളുടെ മൃതദേഹം കണ്ടെത്തി
ബിഹാർ: മുസാഫർപൂർ ജില്ലയിലെ ബാഗമതി നദിയിൽ 30 ലധികം കുട്ടികളുമായി പോയ ബോട്ട് മറിഞ്ഞ് കാണാതായ 12 കുട്ടികളുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച നദിയിൽ നിന്ന് കണ്ടെടുത്തതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മുസാഫർപൂർ നഗരത്തിലെ ബെനിവ മേഖലയിൽ മധുരപട്ടി ഘട്ടിൽ കവിഞ്ഞൊഴുകുന്ന ബാഗമതി നദിയിൽ ബോട്ട് മറിഞ്ഞു. മുപ്പതിലധികം കുട്ടികൾ ബോട്ടിൽ സ്‌കൂളിലേക്ക് പോവുകയായിരുന്നെന്ന് പറയപ്പെടുന്നു. ഇതിൽ 20 കുട്ടികളെ വ്യാഴാഴ്ച തന്നെ രക്ഷപ്പെടുത്തി.12 കുട്ടികളെ കാണാതായതിനാൽ ഇവർക്കായുള്ള തിരച്ചിൽ ഇന്നലെ മുതൽ തുടരുകയാണ്. കുട്ടികളെ കാണാതായ നിമിഷം മുതൽ ദേശീയ ദുരന്ത നിവാരണ സേനയുടെയും…
Read Moreലെസ്ബിയൻ പ്രതിമ എന്ന പരാമർശത്തിൽ ഉറച്ച് നില്‍ക്കുന്നു; അലൻസിയർ
സംസ്ഥാന ചലച്ചിത്ര വേദിയിൽ നടത്തിയ വിവാദ പ്രസ്താവനയിൽ വിശദീകരണത്തിനിടെ വീണ്ടും വിവാദ പരാമർശം നടത്തി നടന്‍ അലന്‍സിയര്‍. പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തിൽ തെറ്റില്ലെന്നും പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും അവാർഡ് ആയി നൽകുന്നത് ലെസ്ബിയൻ പ്രതിമകലെയാണെന്നുമായിരുന്നു വിവിധ പ്രസ്താവന. തന്റെ പരാമർശം സ്ത്രീ വിരുദ്ധമാണെന്ന് പറയുന്നവർ ഏത് പക്ഷത്താണ് ഇരിക്കുന്നതെന്നും അലന്‍സിയര്‍ ചോദിച്ചു . ഇന്നലെയാണ്, സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് സ്വർണം പൂശിയ പ്രതിമ തരണമെന്ന വിവാദപരാമർശവുമായി നടൻ അലൻസിയർ രംഗത്തെത്തിയത്. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശില്പം…
Read Moreറീട്ടെയിൽ ബിയർ വിൽപ്പനയ്ക്കുള്ള പുതിയ ലൈസൻസ് പദ്ധതിയിട്ട് സർക്കാർ
ബംഗളൂരു: ബിയർ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. വരുമാനം വർധിപ്പിക്കുന്നതിനും ടാപ്പ് (ഡ്രാഫ്റ്റ്) ബിയറിന്റെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനുമുള്ള നീക്കത്തിൽ, റീട്ടെയിൽ വെൻഡ് ഓഫ് ബിയർ (ആർവിബി) ഔട്ട്‌ലെറ്റുകൾക്ക് പുതിയ “സ്വതന്ത്ര” അല്ലെങ്കിൽ “സ്റ്റാൻഡ് എലോ” ലൈസൻസുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. എന്നാൽ, അതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലന്നും മാധ്യമങ്ങൾ കൂട്ടിച്ചേർത്തു. കെഗ്ഗുകളിൽ സൂക്ഷിച്ച് ടാപ്പിൽ നിന്ന് നേരിട്ട് വിളമ്പുന്ന ഒരു ബിയറാണ് ഡ്രാഫ്റ്റ്, അല്ലെങ്കിൽ ഡ്രാഫ്റ്റ് ബിയർ. കുപ്പിയിലെ ബിയറുമായി താരതമ്യപ്പെടുത്തുമ്പോൾ ചടുലമായ രുചിയും മനോഹരമായ നുരയോട് കൂടിയും ഇത് പുതിയതാണ്. നിലവിൽ,…
Read More