Read Time:51 Second
ബെംഗളൂരു: ധാർവാഡിന്റെ പ്രാന്തപ്രദേശത്തുള്ള ഇട്ടിഗട്ടി ബൈപാസിൽ അജ്ഞാത വാഹനമിടിച്ച് പോലീസ് കോൺസ്റ്റബിൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഹുചേഷ് ഹിരേഗൗഡ (37) ആണ് മരിച്ചത്.
ബൈക്കിന്റെ പിന്നിൽ ഇരുന്ന ലക്ഷ്മി എന്ന വനിതാ കോൺസ്റ്റബിളിനെ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഹൂബ്ലി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗണേശോത്സവ ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ മടങ്ങുമ്പോഴായിരുന്നു ഇരുവരും അപകടത്തിൽപെട്ടത്. ധാർവാഡ് റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.