ബെംഗളൂരു: പ്രണയത്തിന്റെ പേരിൽ നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതംമാറ്റാൻ ശ്രമിച്ചെന്ന വ്യാജേന ബംഗളൂരുവിലെ ടെക്കി യുവതിയുടെ ആരോപണം വ്യാജമെന്ന് പോലീസ്.
കാമുകൻ വിവാഹത്തിൽ നിന്നു പിൻമാറിയപ്പോൾ വ്യാജമായി ആരോപണം ഉന്നയിച്ച യുവതി ലവ് ജിഹാദ് കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
എന്നാൽ ബലത്സംഗം, വഞ്ചന കേസുകൾ തുടരുന്ന കേസുകളിൽ ഇയാൾക്കെതിരെ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
ഇലക്ട്രോണിക് സിറ്റിയിൽ ജോലി ചെയ്യുന്ന യുവതി അവിടെ നിന്ന് പരിചയപ്പെട്ട ഒരു യുവാവുമായി പ്രണയത്തിൽ ആകുകയായിരുന്നു.
തന്നേക്കാൾ അഞ്ചു വയസ്സു കുറഞ്ഞ യുവാവിനെ വിവാഹം കഴിക്കാനായിരുന്നു പദ്ധതി.
വിവാഹം കഴിക്കുമെന്ന് ഉറപ്പിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് യുവതി പറഞ്ഞു.
മതം മാറാതെ തന്നെ വിവാഹം കഴിക്കാമെന്നായിരുന്നു യുവാവ് പറഞ്ഞിരുന്നതെന്ന് യുവതി പരാതിയിൽ അറിയിച്ചു.
എന്നാൽ പലവട്ടം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം യുവാവ് മതംമാറണമെന്ന് നിർബന്ധം പിടിക്കുകയായിരുന്നു.
ഇതിനു സമ്മതിക്കാതിരുന്നപ്പോൾ അയാൾ മറ്റൊരു വിഷയവുമായി വിവാഹം ഉറപ്പിച്ചു. ഇതിനെത്തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
തന്നെ ലവ് ജിഹാദിൽ കുടുക്കാൻ യുവാവ് ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.
കാമുകൻ വിവാഹത്തിൽനിന്നു പിൻമാറിയതിന്റെ വൈരാഗ്യം തീർക്കാനാണ് യുവതി ലവ് ജിഹാദ് ആരോപണം ഉന്നയിച്ചതെന്ന് പോലീസ് പറഞ്ഞു.
എന്നാൽ ഇവർ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടെന്നു വ്യക്തമായ സ്ഥിതിക്ക് ബലത്സംഗം, വഞ്ചന കേസുകൾ നിലനിൽക്കും. ഇതിൽ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.