ബെംഗളൂരു: കാവേരി പ്രക്ഷോഭത്തിനിടെ തമിഴ് നടൻ സിദ്ധാർത്ഥിന്റെ ചിത്രം ‘ചിത്ത’ യുടെ പ്രൊമോഷനായി ബെംഗളുരുവിലെത്തിയ നടൻ സിദ്ധാർത്ഥിന് നേരെ കന്നഡ രക്ഷണ വേദികളുടെ പ്രതിഷേധത്തെ തുടർന്ന് സിദ്ധാർത്ഥിന് വേദി വിടേണ്ടിവന്നു.
ഏതാനും കന്നഡ അനുകൂല പ്രതിഷേധക്കാർ വേദിയിലേക്ക് മുദ്രാവാക്യം ഉയർത്തി.
BREAKING: #Chiththa actor #Siddharth was FORCED to leave in the middle of a press conference which held at Karnataka. #CauveryIssue | #CauveryWater protestors have suddenly entered the event and asked Siddharth to… pic.twitter.com/6fBcQufuRX
— Manobala Vijayabalan (@ManobalaV) September 28, 2023
കാവേരി നദീജല പ്രശ്‌നം രൂക്ഷമായിരിക്കെ ഈ പരിപാടി അനാവശ്യമാണെന്നും നടനോട് പിരിഞ്ഞുപോകണമെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഏതാനും മിനിറ്റുകൾ പുഞ്ചിരിച്ചുകൊണ്ട് ഇരുന്ന നടൻ സിദ്ധാർത്ഥ് സ്ഥിതി വഷളായതോടെ തിയേറ്റർ വിട്ടു.
എസ്.ആർ.വി തിയറ്റേറലിൽ സിദ്ധാർത്ഥ പങ്കെടുത്ത വാർത്താസമ്മേളനമാണ് പ്രതിഷേധക്കാർ തടഞ്ഞത്. തമിഴ് വംശജർ തിങ്ങി പാർക്കുന്ന പോലീസ് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.
തമിഴ്‌നാടിന് ഒക്ടോബർ 15 വരെ 3000 ക്യൂസെക് ജലം വിട്ടുകൊടുക്കാനുള്ള കാവേരി ജല നിയന്ത്രണ സമിതിയുടെ ഉത്തരവാണ് കന്നഡ അനുകൂല സംഘടനകളെ പ്രകോപിപ്പിച്ചിരിക്കുന്നത്.