Read Time:58 Second
ബെംഗളൂരു: അന്നഭാഗ്യ പദ്ധതിയുടെ ഭാഗമായി 10 കിലോ അരി ഒക്ടോബർ മുതൽ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നതായി ഭക്ഷ്യമന്ത്രി കെ.എച്ച്. മുനിയപ്പ പറഞ്ഞു.
പദ്ധതി പ്രകാരം നിലവിൽ 5 കിലോ അരിയും 5 കിലോ അരിയുടെ പണവുമാണ് ബി.പി.എൽ, അന്ത്യോദയ കാർഡ് ഉടമകൾക്ക് ലഭിക്കുന്നത്.
കോൺഗ്രസ്സിന്റെ പ്രകടന പത്രികയിലെ വാഗ്ദാനമായ അന്നഭാഗ്യ പദ്ധതിക്കായി കൂടുതൽ അരി നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് അരി വാങ്ങിക്കാൻ സർക്കാർ ശ്രമിച്ചിരുന്നു.
ഇത് ഫലം കാണാതിരുന്നതോടെയാണ് 5 കിലോ അരിക്ക് പകരം പണം നൽകാൻ സർക്കാർ തീരുമാനിച്ചത്.