കാട്ടിൽ വച്ച് യുവാവിനെ കൊല്ലാൻ ശ്രമം; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ രക്ഷപ്പെട്ട് ഓടിയെത്തിയത് തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ

0 0
Read Time:1 Minute, 49 Second

‌കോട്ടയം: വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടോടിയ യുവാവിന് മുന്നിൽ രക്ഷകരായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിക്കെത്തിയ ഉദ്യോ​ഗസ്ഥർ.

വാഴൂർ ആനിക്കാട് കൊമ്പാറ സ്വദേശി സുമിത്തിനാണ് വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്.

സുമിത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മാര്‍ച്ച് 13-ന് ഉച്ചയ്ക്കായിരുന്നു സംഭവം. മണിമല പൊന്തൻപുഴ വനത്തിൽ വച്ചാണ് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

രക്ഷപ്പെട്ടോടിയ യുവാവ് എത്തിയത് കോട്ടയം-പത്തനംതിട്ട ജില്ലാ അതിർത്തിയായ പ്ലാച്ചേരിയിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വാഹനപരിശോധന നടത്തുന്ന ഉദ്യോ​ഗസ്ഥർക്ക് മുന്നിലേക്കാണ്.

ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ചെത്തിയ യുവാവ് അവശ നിലയിലായിരുന്നു. മുഖത്തുനിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു.

വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിലായിരുന്നു. ഉദ്യോഗസ്ഥർ റാന്നി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ആംബുലൻസ് വിളിച്ച് യുവാവിനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

ഇയാളെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts