Read Time:1 Minute, 2 Second
ബെംഗളുരു: മീനെന്ത് വില എന്ന് ചോദിച്ചെത്തിയ ഒരു യുവാവ്. മീൻ വിറ്റു കൊണ്ടിരുന്ന സ്ത്രീക്ക് അസാധാരണമായി ഒന്നും തോന്നിയില്ല.
അവന്റെ മുഖം ഒരു തൂവാല കൊണ്ട് മറച്ചിരുന്നു, കണ്ണില്‍ കൂളിംഗ് ഗ്ലാസും തലയില്‍ തൊപ്പിയും. മീൻ എടുത്തു കൊടുക്കുന്നതിനിടയില്‍ അവരുടെ മനസ്സ് പറഞ്ഞു, ഇതെന്റെ പ്രിയപ്പെട്ട മകനാണല്ലോ എന്ന്.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മുഖത്തെ തൂവാല മാറ്റി, അമ്മയെ കെട്ടിപ്പിടിച്ചു അവൻ.
ദുബായില്‍ ജോലി ചെയ്യുന്ന മകൻ സര്‍പ്രൈസ് ആയി അമ്മയെ കാണാൻ എത്തിയ നിമിഷമാണ് ഇപ്പോൾ വൈറൽ.
കര്‍ണാടകയിലെ കുന്ദാപുരയിലെ മാര്‍ക്കറ്റിലായിരുന്നു ഈ സംഭവം.