0
0
Read Time:1 Minute, 23 Second
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമത്തിലൂടെ വെള്ളിത്തിര അരങ്ങേറ്റം കുറിച്ച താരമാണ് അനുപമ പരമേശ്വരൻ.
ചിത്രത്തിലെ നടിയുടെ മേരി എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.
ഇന്ന് മലയാളത്തെക്കാളും തെലുങ്കിലാണ് നടി സജീവം. അനുപമയും തെലുങ്ക് താരം റാം പൊത്തിനേനിയും വിവാഹിതരാവുന്നുവെന്ന് ഇപ്പോൾ വാർത്തകൾ പ്രചരിക്കുന്നത്.
ചില തെലുങ്ക് മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. അനുപമയും റാം പൊത്തിനേനിയും തമ്മിൽ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനുള്ള ആഗ്രഹം വീട്ടുകാരുടെ മുന്നിൽ അറിയിച്ചിട്ടുണ്ടെന്നുമാണ് തെലുങ്ക് മാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത. എന്നാൽ വാർത്തകളിൽ സത്യമില്ലെന്ന് അറിയിച്ച് താരത്തിന്റെ അമ്മ രംഗത്ത് വന്നിരുന്നു.
ബട്ടർഫ്ലൈയാണ് ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ അനുപമയുടെ ചിത്രം.