ബെംഗളൂരു: ഒല തങ്ങളുടെ ‘ഒല പാഴ്സൽ’ സേവനങ്ങൾ ബെംഗളൂരുവിൽ ആരംഭിച്ചു. കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ വഴിയാണ് പാഴ്സലുകൾ വിതരണം ചെയ്യുക. ഇന്ന് രാത്രി മുതലാകും സേവനങ്ങൾ ആരംഭിക്കാൻ പോകുന്നത്.
5 കിലോമീറ്ററിന് 25 രൂപയും
10 കിലോമീറ്ററിന് 50 രൂപയും
15 കിലോമീറ്ററിന് 75 രൂപയും
20 കിലോമീറ്ററിന് 100 രൂപയുമാണ് ഡെലിവറി ഫീസ് നിശ്ചയിച്ചിരിക്കുന്നത് .
ഇന്ന് ബെംഗളൂരുവിൽ ല പാഴ്സൽ ലോഞ്ച് ചെയ്യുന്നു! എന്ന് ഒലയുടെ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ ഒരു എക്സ് പോസ്റ്റിലൂടെ പറഞ്ഞു. ഇന്ന് രാത്രി മുതൽ നിങ്ങൾക്ക് സർവീസ് ഉപയോഗിക്കാം. വളരെ വേഗം ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
നിലവിൽ, Swiggy Genie, Dunzo, Porter, Uber connection എന്നിവ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും ഇൻട്രാ-സിറ്റി പാഴ്സലുകൾ ഡെലിവറി ചെയ്യുന്നുണ്ട്. മറ്റ് നഗരങ്ങളിലേക്കും പാഴ്സൽ ശൃംഖല വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ഒല അറിയിച്ചു.