ബെംഗളൂരു: തീർഥഹള്ളിയിലെ അരലസുരലി ഗ്രാമത്തിന് സമീപം ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനോടെ വെന്തുമരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ഹൊസാനഗർ റോഡിൽ ഗണപതി കട്ടെ റൈസ് മില്ലിനു സമീപമുള്ള വീട്ടിലാണ് ദുരന്തം. രാഘവേന്ദ്ര (63), ഭാര്യ നാഗരത്ന (55), മകൻ ശ്രീറാം (34) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ മറ്റൊരു മകൻ ഭരത് (30)നെ തീർത്ഥഹള്ളിയിലെ ജെ.സി ആശുപത്രിയിലേക്ക് മാറ്റി. വീട് ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്.
തീർത്ഥഹള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
ഗ്രാമത്തിലെ പുരോഹിതനായിരുന്നു രാഘവേന്ദ്ര . വീടിന്റെ ഹാളിൽ തീ കത്തിച്ചതിന്റെ പാടുകൾ കണ്ടെത്തി.
പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വീട്ടിലുള്ളവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒരാളെ മാത്രമേ ജീവനോടെ രക്ഷിക്കാൻ സാധിച്ചുള്ളൂ.
ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തീർത്ഥഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കുടുംബം ആത്മഹത്യയ്ക്ക് ശമിച്ചതെന്നാണ് സംശയിക്കുന്നത്.