മുംബൈ: വിമാനയാത്രയ്ക്കിടെ സഹയാത്രികയെ നോക്കി സ്വയം ഭോഗം ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
പൂനെയില്‍ നിന്ന് നാഗ്പൂരിലേക്കുള്ള വിമാനയാത്രയ്ക്കിടെയായിരുന്നു സംഭവം.
യുവ എന്‍ജിനിയറായ ഫിറോസ് ഷെയ്ഖ് എന്നയാളാണ് പിടിയിലായത്.
40 വയസുള്ള അധ്യാപികയാണ് പരാതിക്കാരി.
വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ യുവതി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
ഇവര്‍ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാനായി നാഗ്പൂരിലേക്ക് പോകുകയായിരുന്നു.
വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ താന്‍ ഉറങ്ങിപ്പോയെന്നും അറിയിപ്പ് കേട്ട് കണ്ണുതുറക്കുന്നതുവരെ തന്റെ തൊട്ടടുത്ത സീറ്റിലിരുന്നയാള്‍ എന്താണ് ചെയ്യുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്ന് യുവതി പരാതിയില്‍ പറഞ്ഞു.
ആദ്യം അയാള്‍ ചൊറിയുകയാണെന്നാണ് കരുതിയത്. അതുകൊണ്ടുതന്നെ താന്‍ അത് അവഗണിച്ചു.
പിന്നാലെയാണ് ഇയാളുടെ മോശം പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ക്യാബിന്‍ ക്രൂവിനെ വിളിക്കാന്‍ ശ്രമിച്ചപ്പോഴെക്കും വിമാനം ലാന്‍ഡ് ചെയ്തിരുന്നു.
സംഭവത്തിന് പിന്നാലെ വിമാനത്തിലെ പിന്‍വാതിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി.
ഫിറോസ് ഷെയ്ഖ് നാഗ്പൂരിലെ കമ്പനിയില്‍ ജോലിക്കായി പോകുകയായിരുന്നു. അടുത്തമാസം യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നതുമാണ്.
ഇയാള്‍ക്കെതിരെ ലൈംഗികപീഡനം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.