ബെംഗളൂരു: രാജ്യത്തെ തിരക്കേറിയ നഗരങ്ങളിൽ ഒന്നാണ് ബാംഗുളൂരു. പ്രതിദിനം ഇവിടെ അനുഭവപ്പെടുന്ന ഗതാഗത പ്രശ്നങ്ങളും മറ്റ് കോലാഹലങ്ങളും പലപ്പോഴും സഹിക്കുന്നതിലും അപ്പുറമാണ്.
ട്രാഫിക് നിയമ ലംഘനങ്ങളും ശബ്‌ദമലിനീകരണ പ്രശ്നങ്ങളും ഒഴിവാക്കാൻ ട്രാഫിക് നിയമങ്ങൾ നിലവിലുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ലെന്നതാണ് സത്യാവസ്ഥ.
വാഹനങ്ങൾ ഓടിക്കുമ്പോൾ ആവശ്യത്തിനും അനാവശ്യത്തിനും ഹോൺ മുഴക്കുന്നവരാണ് ഒട്ടുമിക്കവരും.
ഇത് കാൽനടയാത്രക്കാർക്കും മറ്റുളളവർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് മനസിലാക്കാൻ വാഹനങ്ങൾ ഓടിക്കുന്നവർ ശ്രമിക്കുന്നില്ല.
എന്നാൽ അതിന് മറുപടിയായി ഹാസ്യരൂപത്തിലുളള ഒരു എക്സ് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
മിലിന്ദ് എന്ന എക്സ് പേജിലാണ് ഒരു കാറിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ആളുകൾക്ക് ചിരിക്കാൻ ഒരു കാരണമാകുന്നതിനോടൊപ്പം ചിന്തിക്കാനുളള ഒന്നായി കൂടി മാറുന്നു.
കടും നിറത്തിലുളള ഹുണ്ടായ് ഐ10 കാറിന്റെ പിൻഭാഗത്തായിട്ടാണ് തമാശ കലർന്ന സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നത്.
‘ഹോണടിക്കുന്നത് പരുഷവും മണ്ടത്തരവുമാണ്….നിങ്ങൾ അങ്ങനെ ചെയ്യാറുണ്ടോ?’ എന്ന വാചകത്തിലുളള സ്റ്റിക്കറാണ് കാറിൽ കാണാൻ കഴിയുന്നത്.
പോസ്റ്റിന് അനുകൂലമായി നിരവധി പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്.ഒപ്പം തന്നെ നെഗറ്റീവ് കമന്റുകളും ഉണ്ട്.