വയനാട്: അഞ്ച് ദിവസം മുമ്പ് തെളിവെടുപ്പിനിടെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ചെറുകിട മോഷ്ടാവ് ശനിയാഴ്ച വൈത്തിരിയിൽ വീണ്ടും അറസ്റ്റിൽ.
തോട്ടത്തിൽ ഒളിച്ചിരുന്ന ചെറുവത്തൂർ മനു (27) ജില്ല വിട്ടുപോകാൻ ലക്ഷ്യമിട്ട് ഗ്രാമത്തിലേക്ക് കടക്കുന്നതിനിടെ നാട്ടുകാരായ ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെയാണ് പിടിയിലായത്.
തിങ്കളാഴ്ചയാണ് വീടിന്റെ പരിസരത്ത് നിന്ന് ഒന്നര പവൻ സ്വർണം യുവാവ് കവർന്നത് .
തുടർന്ന് പൊലീസ് പിടികൂടി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് യുവാവ് ചാടിപ്പോയത്.
ശേഷം തോ ട്ടത്തിനുള്ളിലെ കാട്ടു പഴങ്ങളും ഇളനീരും കഴിച്ചാണ് കഴിഞ്ഞതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ലക്കിടിക്ക് സമീപം താളിപ്പുഴയിൽ നിന്ന് ആറ് കിലോമീറ്റർ അകലെ വൈത്തിരിക്ക് സമീപം ചേലോട് നിന്നാണ് മനുവിനെ വീണ്ടും അറസ്റ്റ് ചെയ്തത്. മേപ്പാടി, വൈത്തിരി പോലീസ് യൂണിറ്റുകളാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.