Read Time:1 Minute, 9 Second
ചെന്നൈ: നവജാതശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യപ്രതികള്‍ പിടിയില്‍.
സംഘത്തില്‍ ഉള്‍പ്പെട്ട ഇടനിലക്കാരിയും സഹായിയായ വനിതാ ഡോക്ടറുമാണ് അറസ്റ്റിലായത്.
സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ എ. അനുരാധ(49) ഇടനിലക്കാരിയായ സനര്‍പാളയം സ്വദേശി ലോകാമ്മാള്‍(38) എന്നിവരെ തിരുച്ചെങ്ങോട് ടൗണ്‍ പോലീസ് പിടികൂടി.
സൂര്യംപാളയം സ്വദേശിയായ ദിനേശിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
പണം നല്കി വാങ്ങിയശേഷം കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്നതാണ് പ്രതികള്‍ ചെയ്ത് വന്നിരുന്നത്.
സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി ഇവര്‍ കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.