Read Time:1 Minute, 19 Second
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായി.
ബസവരാജ് ബൊമ്മൈ കൊറോണറി ആർട്ടറി ബൈപാസ് സർജറിക്ക് വിധേയനായെന്നും ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
അടഞ്ഞ ഹൃദയ ധമനിയുടെ ചുറ്റുമുള്ള രക്തയോട്ടം പുനഃസ്ഥാപിക്കുന്നതിനാണ് കൊറോണറി ആർട്ടറി ബൈപാസ് സർജറി ചെയ്യുന്നത്.
തനിക്ക് ശസ്ത്രക്രിയ കഴിഞ്ഞെന്ന് തന്റെ അനുയായികളെ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഒരു പോസ്റ്റിൽ ബൊമ്മൈ പറഞ്ഞു,
“ഡോക്ടർമാരുടെ ഉപദേശപ്രകാരം താൻ ഇപ്പോൾ പൂർണ്ണ വിശ്രമത്തിലാണ്”. എന്നും അദ്ദേഹം വ്യക്തമാക്കി.
പൂർണ സുഖം പ്രാപിച്ച ശേഷം എത്രയും വേഗം മടങ്ങിവരാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രസ്താവിച്ചു,