Read Time:57 Second
ബെംഗളൂരു: കോറമംഗലയ്ക്ക് സമീപം ഫോറം മാളിന് എതിർവശം മൂഡ്പൈപ്പ് കഫേയിൽ വൻ തീപിടിത്തം.
കെട്ടിടത്തിന്റെ നാലാം നിലയിൽ സ്ഥിതി ചെയ്യുന്ന കഫേയിലാണ് തീ പിടിത്തം ഉണ്ടായത്. അപകടത്തിൽ എത്ര പേർക്ക് പരിക്ക് ഉണ്ട് എന്നത് വ്യക്തമല്ല.
കഫേയിൽ തീപിടിത്തമുണ്ടായത് എന്തുകൊണ്ടാണെന്ന് അന്വേഷണം നടക്കുന്നു.
സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം എന്നും റിപ്പോർട്ടുകൾ ഉണ്ട്.
കഫേ ഹുക്കയ്ക്ക് പേരുകേട്ട ഇടം ആയതിനാൽ തീപിടിത്തത്തിന്റെ കാരണം അത് ആവാനും സാധ്യത പറയുന്നു.
അപകടത്തെത്തുടർന്ന് ഹൊസൂർ റോഡിന് സമീപം വൻ ഗതാഗതക്കുരുക്കുണ്ടായി.