നടൻ പ്രഭാസ് വിവാഹിതനാകുന്ന വാര്‍ത്ത കുറേക്കാലമായി പ്രചരിക്കുന്നുണ്ട്.
പലപ്പോഴും പ്രഭാസ് അതു സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് എല്ലാം ഒഴിഞ്ഞു മാറുകയാണ് ചെയ്യാറുള്ളത്.
എന്നാല്‍ ഇപ്പോള്‍ വീണ്ടും പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് ഒരു റിപ്പോര്‍ട്ട് ചര്‍ച്ചയാകുകയാണ്.
താരത്തിന്റെ അമ്മായി ശ്യാമള ദേവിയാണ് ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ഒരു വിവരം പങ്കുവെച്ചിരിക്കുന്നത്.
വിവാഹം എന്തായാലും ഉറപ്പാണ്. മിക്കവാറും അടുത്ത ദസറയ്ക്ക് മുമ്പ് വിവാഹം നടക്കും.
തിയ്യതി എപ്പോഴായിരിക്കും എന്ന് ഇപ്പോള്‍ തനിക്ക് വ്യക്തമാക്കാനാകില്ല എന്തായാലും വൈകാതെ ഒരു നല്ല വാര്‍ത്ത കേള്‍ക്കാനാകും എന്നുമാണ് ശ്യാമള ദേവി വെളിപ്പെടുത്തിയിരിക്കുന്നത്.
ഈ വെളിപ്പെടുത്തലിനു പിന്നാലെ പല താര സുന്ദരികളുടെ പേരും പ്രഭാസിനൊപ്പം ഉയർന്ന് കേൾക്കുന്നുണ്ട്. എന്നാൽ അത് സംബന്ധിച്ച കാര്യങ്ങൾ ഒന്നും തന്നെ കുടുംബം പുറത്ത് വിട്ടിട്ടില്ല.