ലോകകപ്പ് മത്സരങ്ങൾ; ബെംഗളൂരുവിൽ ഒക്‌ടോബർ മുതൽ നവംബർ വരെ അധിക ബസ് സർവീസുകൾ; തീയതികളും റൂട്ടുകളും പരിശോധിക്കുക

ബെംഗളൂരു: ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ലോകകപ്പ് 2023 ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ അധിക ബസ് സർവീസ് നടത്താൻ തീരുമാനിച്ച് ബിഎംടിസി. ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നതിനാൽ ഉണ്ടാകാൻ പോകുന്ന ജനത്തിരക്ക് കണക്കിലെടുത്ത് 2023 ഒക്ടോബർ, നവംബർ മാസങ്ങളിലെ നിശ്ചിത ദിവസങ്ങളിൽ അതായത് ഒക്ടോബർ 20, 26 ഒക്ടോബർ, 4 നവംബർ, നവംബർ 9, നവംബർ 12 എന്നീ ദിവസങ്ങളിൽ ബസ് സർവീസ് നടത്താനുള്ള തീരുമാനം ബിഎംടിസി സെൻട്രൽ ഓഫീസിൽ നിന്ന് അടുത്തിടെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചത്. ‘ഗതാഗതക്കുരുക്കിൽ മടുത്തോ? പാർക്കിംഗ് പ്രശ്നം? ഡ്രൈവിംഗ്…

Read More

ചെന്നൈയിൽ യുവതിക്ക് പുതുജീവൻ; ബംഗളൂരുവിൽ മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ശ്വാസകോശം റോഡ് മാർഗം ചെന്നൈയിൽ എത്തിച്ചത് 4.5 മണിക്കൂറിൽ

ചെന്നൈ: ബെംഗളൂരുവിൽ നിന്ന് മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ശ്വാസകോശം നാലര മണിക്കൂറിനുള്ളിൽ റോഡ് മാർഗം ചെന്നൈയിലെത്തിച്ച് യുവതിക്ക് വിജയകരമായി മാറ്റിവച്ചു. ബംഗളൂരുവിലെ ഹെബ്ബാളിലെ സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയിൽ നിന്ന് ശേഖരിച്ച ശ്വാസകോശം ട്രാഫിക് പോലീസിന്റെ സഹായത്തോടെ നാലര മണിക്കൂറിനുള്ളിലാണ് ചെന്നൈയിലെ നെൽസൺ മാണിക്കം റോഡിലെ എംജിഎം ആശുപത്രിയിൽ എത്തിച്ചത്. ബെംഗളൂരുവിൽ വാഹനാപകടത്തിൽ പരിക്കേറ്റ 30 വയസ്സുകാരന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ മുന്നോട്ടു വരികയായിരുന്നു. ചെന്നൈ എംജിഎം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 55കാരിക്കാണ് ശ്വാസകോശം മാറ്റിവച്ചത്. അന്ന് വിമാന…

Read More

മാതാപിതാക്കളോടുള്ള വൈരാഗ്യം; മകളെ നായയെ കൊണ്ട് കടിപ്പിച്ച് വൈരാഗ്യം തീർത്തു

ബെംഗളൂരു: മാതാപിതാക്കളോടുള്ള ദേഷ്യം തീര്‍ക്കുന്നതിനായി അവരുടെ മകളെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ച പൗള്‍ട്രി ഫാം ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. പൗള്‍ട്രി ഫാം ഉടമയായ നാഗരാജ് എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നായയുടെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി ചികിത്സയിലാണ്. ദിവസക്കൂലിക്കാരായ പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി നാഗരാജന് ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. തന്‍റെ പൗള്‍ട്രി ഫാമില്‍ നാഗരാജ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, അവര്‍ ഇത് നിരസിച്ചപ്പോഴുണ്ടായ ദേഷ്യമാണ് അവരുടെ മകളെ വളര്‍ത്തുനായയെ തുറന്നുവിട്ട് ആക്രമിക്കുന്നതിലേക്ക് എത്തിച്ചതെന്ന്…

Read More

നാഗസാന്ദ്ര മെട്രോ – ഐക്കിയ മേൽപാലം തുറന്നു

ബെംഗളൂരു: നാഗസാന്ദ്ര മെട്രോ  സ്റ്റേഷനെയും ഐക്കിയ മാളിനെയുന്ന ബന്ധിപ്പിച്ചുള്ള കാൽനട മേൽപ്പാലം തുറന്നു. ഐടി തലസ്ഥാനത്തിലുടനീളം സ്റ്റോർ സന്ദർശിക്കുന്ന ഉപഭോക്താക്കളുടെ സൗകര്യത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് ഫുട്ട് ഓവർ ബ്രിഡ്ജ് നിർമ്മിച്ചതെന്ന് ഐക്കിയ അറിയിച്ചു. 6 മാസം കൊണ്ടാണ് മേൽപ്പാല നിർമാണം പൂർത്തിയാക്കിയത്. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ഓപ്പറേഷൻസ് ആൻഡ് മൈന്റൈനെൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ശങ്കർ ഐക്കിയ മാർക്കറ്റിംഗ് മാനേജർ അൻജെ ഹിം എന്നിവർ ചേർന്ന് ആണ് മേൽപ്പാലം ഉൽഘാടനം ചെയ്തത്. സ്റ്റേഷനിൽ നിന്നും മഴയും വെയിലും ഏൽക്കാതെ ഇനി ഐക്കിയ ഷോറൂമിലേക്ക്…

Read More

നാഗസാന്ദ്ര മെട്രോ – ഐക്കിയ മേൽപാലം തുറന്നു

ബെംഗളൂരു: നാഗസാന്ദ്ര മെട്രോ  സ്റ്റേഷനെയും ഐക്കിയ മാളിനെയുന്ന ബന്ധിപ്പിച്ചുള്ള കാൽനട മേൽപ്പാലം തുറന്നു. ഐടി തലസ്ഥാനത്തിലുടനീളം സ്റ്റോർ സന്ദർശിക്കുന്ന ഉപഭോക്താക്കളുടെ സൗകര്യത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് ഫുട്ട് ഓവർ ബ്രിഡ്ജ് നിർമ്മിച്ചതെന്ന് ഐക്കിയ അറിയിച്ചു. 6 മാസം കൊണ്ടാണ് മേൽപ്പാല നിർമാണം പൂർത്തിയാക്കിയത്. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ഓപ്പറേഷൻസ് ആൻഡ് മൈന്റൈനെൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ശങ്കർ ഐക്കിയ മാർക്കറ്റിംഗ് മാനേജർ അൻജെ ഹിം എന്നിവർ ചേർന്ന് ആണ് മേൽപ്പാലം ഉൽഘാടനം ചെയ്തത്. സ്റ്റേഷനിൽ നിന്നും മഴയും വെയിലും ഏൽക്കാതെ ഇനി ഐക്കിയ ഷോറൂമിലേക്ക്…

Read More

പതിനെട്ടുകാരിയെ വീട്ടിൽ പൂട്ടിയിട്ടു കൂട്ടബലാത്സംഗം ചെയ്തതായി പരാതി

ചെന്നൈ: പതിനെട്ടുകാരിയെ വീട്ടിൽ പൂട്ടിയിട്ടു കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഘത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടിയുടെ പരാതിയിൽ, ഒരാളെ അറസ്റ്റുചെയ്തു. മേട്ടുപ്പാളയം സ്വദേശിയും മെക്കാനിക്കുമായ രാഹുലിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. മറ്റുപ്രതികൾക്കായി പോലീസ് തിരച്ചിൽ തുടങ്ങി. വിവാഹിതയായ പെൺകുട്ടി അടുത്തിടെയായി ഭർത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്കാണു താമസമെന്നു പോലീസ് പറയുന്നു. ഇതിനിടെ മേട്ടുപ്പാളയം സ്വദേശിയായ ശിവനേഷ് ബാബുവുമായി അടുപ്പത്തിലാവുകയും ഇയാളുടെ നിർദേശപ്രകാരം ഒരുമാസം മുമ്പ് രാമസ്വാമിനഗറിലെ വീട്ടിലേക്കു താമസം മാറുകയും ചെയ്തതായും പറയുന്നു. ഇവിടെവെച്ച് ശിവനേഷ് ബാബുവും സുഹൃത്ത് രാഹുലും പെൺകുട്ടിയിയെ പലതവണയായി പീഡിപ്പിച്ചെന്നും മേട്ടുപ്പാളയം വനിതാ പോലീസ്…

Read More

സന്തോഷ് പണ്ഡിറ്റ് മലയാളിയല്ല ? അവതാരകന്റെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി താരം 

കൃഷ്‌ണനും രാധയും എന്ന ചിത്രത്തിലൂടെ മലയാളികളെ ഞെട്ടിക്കുകയും പിന്നീട് ഏറെ ചിരിക്കുകയും ചെയ്‌ത താരമാണ് സന്തോഷ് പണ്ഡിറ്റ്. നിരവധി ട്രോളുകൾക്കും പരിഹാസങ്ങൾക്കും വിധേയനായ വ്യക്തി കൂടിയാണ് ഇദ്ദേഹം. വിവിധ സാമൂഹിക സന്നദ്ധ സേവനങ്ങളിൽ സജീവമാണ് സന്തോഷ്. ഒരു സമയത്ത് സന്തോഷ് പണ്ഡിറ്റിനെ പരിഹാസിക്കാൻ വേണ്ടി മാത്രം അദ്ദേഹത്തിന്റെ സിനിമകളും പാട്ടുകളും മലയാളികൾ കണ്ടിരുന്നു. അന്നും ഒറ്റയ്ക്ക് നിന്ന് പോരാടി മുടക്ക് മുതലും ഇരട്ടിയും സന്തോഷ് പണ്ഡിറ്റ് സമ്പാദിച്ചു. തന്നെ പരിഹസിക്കാൻ ആര് ശ്രമിച്ചാലും വ്യക്തവും കൃത്യവുമായ മറുപടി നൽകിയെ സന്തോഷ് പണ്ഡിറ്റ് മടങ്ങാറുണ്ട്. കൃഷ്ണനും…

Read More

വയറുനിറയെ ഭക്ഷണം കഴിക്കും, ബില്ല് വരുമ്പോൾ നെഞ്ചുവേദന; 50കാരന്‍ പിടിയിൽ 

റസ്റ്റോറന്റുകളിൽ പോയി വയറുനിറയെ ഭക്ഷണം കഴിച്ചതിനു ശേഷം ബിൽ വരുമ്പോൾ നെഞ്ചുവേദന അഭിനയിച്ച് വിദഗ്ധമായി മുങ്ങുന്ന 50കാരൻ പിടിയിൽ. സ്പെയിനിലെ ബ്ലാങ്ക മേഖലയിൽ നിന്നാണ് ലിത്വാനിയൻ സ്വദേശിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പുകാരന്റെ ഫോട്ടോ ഒരു മുന്നറിയിപ്പായി മേഖലയിലെ റസ്റ്റോറന്റുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വിലകൂടിയ ഭക്ഷണവും പാനീയങ്ങളും ഓർഡർ ചെയ്ത് കഴിച്ച ശേഷം നെഞ്ചുവേദന അഭിനയിച്ച് കുഴഞ്ഞുവീഴുകയാണ് ഇയാളുടെ പതിവ്. ഇരുപതോളം റസ്റ്റോറന്റുകളിൽ ഈ പ്രകടനം കാഴ്ച വച്ച് ബില്ലിൽ നിന്നും ഇയാൾ ഒഴിവായിട്ടുണ്ട്. കഴിഞ്ഞ മാസം ഒരു ഹോട്ടലിലെത്തിയ 50കാരന് 37 ഡോളറിന്റെ ബില്ല് കൊടുത്തപ്പോഴാണ്…

Read More

ലിയോ റിലീസ് ദിനത്തിൽ വിവാഹിതനായി വിജയ് ആരാധകൻ 

ചെന്നൈ: ലിയോ റിലീസ് ദിനത്തില്‍ തീയറ്ററില്‍ വച്ച് വിവാഹിതരായി വിജയ് ആരാധകര്‍. പുതുക്കോട്ട സ്വദേശികളായി വെങ്കിടേഷും മഞ്ജുളയുമാണ് തീയറ്ററില്‍ വച്ച് വിവാഹിതരായത്. നാലുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വെങ്കിടേഷും മഞ്ജുളയും കടുത്ത വിജയ് ആരാധകരായിരുന്നു. വിജയിന്റെ സാന്നിധ്യത്തില്‍ വിവാഹിതരാവുകയെന്നതായിരുന്നു മഞ്ജുളയുടെ ആഗ്രഹം. അതുനടന്നില്ലെങ്കിലും വിജയ് ചിത്രത്തിന്റെ റീലിസ് ദിവസത്തില്‍ വിവാഹം കഴിക്കാനായത് ഭാഗ്യമായി കരതുന്നുവെന്ന് മഞ്ജുള പറഞ്ഞു. വിജയ് ആരാധക കൂട്ടായ്മയുടെ ജില്ലാ പ്രസിഡന്റാണ് സിനിമ റീലീസിന് തൊട്ടുമുന്‍പ് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തയ്യാറാക്കി നല്‍കിയത്. വിജയ് ഫാന്‍സ് അസോസിയേഷന്‍ ഇവര്‍ക്ക് പാരിതോഷികവും നല്‍കി. തമിഴ്‌നാട്ടില്‍ നേരത്തെയും…

Read More

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 

ബെംഗളൂരു : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെയും യുവജനങ്ങളുടെയും പ്രശ്നങ്ങളെക്കുറിച്ച് ഇരുവരുമായും ചർച്ച നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചുള്ള മികച്ച ഭരണമാണ് കർണാടകയിലെന്ന് മുനവ്വറലി തങ്ങൾ പറഞ്ഞു. എ.ഐ.കെ.എം.സി.സി. ബെംഗളൂരു സെക്രട്ടറി എം.കെ. നൗഷാദ്, മുനീർ ഹെബ്ബാൾ, ബഷീർ കുഞ്ജാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Read More