ബെംഗളൂരു: ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ 5 മത്സരങ്ങൾക്ക് ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
ഈ മത്സരങ്ങൾ കാണാൻ പോകുന്ന ആരാധകർക്ക് സന്തോഷവാർത്ത നൽകി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ).
മത്സരം കണ്ട് മടങ്ങുമ്പോൾ മെട്രോ ഉപയോഗിക്കുന്നവർക്ക് പേപ്പറെ ടിക്കറ്റ് യാത്ര സൗകര്യമൊരുക്കി ബിഎംആർസിഎൽ.
ലോകകപ്പ് ടൂർണമെന്റിൽ ഒക്ടോബർ 20ന് ഓസ്ട്രേലിയയ്ക്കെതിരെ പാകിസ്ഥാൻ,
ഒക്ടോബർ 26ന് ഇംഗ്ലണ്ട് vs ശ്രീലങ്ക
നവംബർ 4ന് ന്യൂസിലൻഡ് vs പാകിസ്ഥാൻ
നവംബർ 9ന് ന്യൂസിലൻഡ് vs ശ്രീലങ്ക
നവംബർ 12ന് ഇന്ത്യ-നെതർലൻഡ്സ് എന്നിവ ബംഗളൂരുവിൽ നടക്കും.
എല്ലാ മെട്രോ സ്റ്റേഷനുകളിലും അതത് ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ പേപ്പർ ടിക്കറ്റുകൾ വിതരണം ചെയ്യും.
കബ്ബൺ പാർക്ക്, എംജി റോഡ് മെട്രോ സ്റ്റേഷനുകളിൽ നിന്ന് വൈകുന്നേരം 4 മണിക്ക് ശേഷം ഏതെങ്കിലും മെട്രോ സ്റ്റേഷനിലേക്കുള്ള ഒരു യാത്രയ്ക്ക് മാത്രമേ മടക്ക ടിക്കറ്റിന് സാധുതയുള്ളൂ.
പേപ്പർ ടിക്കറ്റിന് 50 രൂപയാണ് വില. ഷെഡ്യൂൾ ചെയ്തതുപോലെ, മത്സര ദിവസങ്ങളിൽ QR കോഡ് ടിക്കറ്റിന് 5% കിഴിവ് നൽകും.
QR ടിക്കറ്റുകൾ വാട്ട്സ്ആപ്പ്, മെട്രോ ആപ്പ് അല്ലെങ്കിൽ പേടിഎം വഴി മുൻകൂട്ടി വാങ്ങാം. ഇതിന് പുറമെ സ്മാർട്ട് കാർഡും എൻസിഎംസി കാർഡുകളും സാധാരണ പോലെ ഉപയോഗിക്കാം.
കബ്ബൺ പാർക്കിലെയും എംജി റോഡിലെയും മെട്രോ ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുന്നതിനാണ് ഈ സംവിധാനം നടപ്പാക്കിയത്.