Read Time:1 Minute, 6 Second
ബെംഗളൂരു: കേരളത്തിൽ ജെ.ഡി.എസ് എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന് പാർട്ടിനേതാവ് എച്ച്.ഡി കുമാരസ്വാമി.
കേരളത്തിലേയും കർണാടകയിലേയും സ്ഥിതി വ്യത്യസ്തമാണ്. ബി.ജെ.പി സഖ്യം കർണാടകയിൽ മാത്രമാണ്.
കേരളത്തിൽ എൽ.ഡി.എഫിനൊപ്പം നിന്നാണ് ജെ.ഡി.എസ് രാഷ്ട്രീയപ്രവർത്തനം നടത്തുക.
കേരളത്തിൽ എൽ.ഡി.എഫിനൊപ്പം നിൽക്കുകയെന്ന തീരുമാനത്തിന് പ്രത്യയശാസ്ത്രപരമായി പ്രശ്നമില്ലേയെന്ന ചോദ്യത്തിന് ഈ രാജ്യത്ത് എവിടെയാണ് പ്രത്യയശാസ്ത്രം എന്നായിരുന്നു കുമാരസ്വാമിയുടെ മറുചോദ്യം.
മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയായിരുന്നു ജെ.ഡി.എസിന്റെ എൻ.ഡി.എ പ്രവേശനമെന്ന ജെ.ഡി.എസ് അധ്യക്ഷൻ ദേവഗൗഡ പറഞ്ഞത് വിവാദമായിരുന്നു.