44 ദിവസം പിന്നിടുമ്പോൾ, ഇതുവരെയുള്ള ബോളിവുഡ് ബോക്സ് ഓഫീസ് റെക്കോർഡുകളെ തകർത്ത് ഇപ്പോഴും തിയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ ജവാൻ.
സെപ്റ്റംബർ ഏഴിന് കോടി റിലീസ് ചെയ്ത ഈ മാസ് ആക്ഷൻ ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും ഇതുവരെ കളക്റ്റ് ചെയ്തത് 1141.5 രൂപയാണെന്ന് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു.
ഒടിടി പ്രേമികൾക്ക് സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ജവാനുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്നത്.
ഷാരൂഖ് ഖാൻ, നയൻതാര, ദീപിക പദുകോൺ, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആറ്റ്ലി സംവിധാനം ചെയ്ത ഈ ചിത്രം ഉടൻ തന്നെ ഒടിടി പ്രീമിയറിനൊരുങ്ങുന്നു എന്നാണ് വാർത്ത.
നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ഷാരൂഖിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാവും ചിത്രത്തിന്റെ ഒടി റിലീസ്.
ഷാരൂഖ് ആരാധകർക്ക് ഒരു പിറന്നാൾ സമ്മാനമെന്ന രീതിയിലാണ് നെറ്റ്ഫ്ലിക്സ് പ്രീമിയർ പ്ലാൻ ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്.
നവംബർ രണ്ടിനാണ് ഷാരൂഖ് ഖാന്റെ ജന്മദിനം. എന്നാൽ നെറ്റ്ഫ്ലിക്സ് ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.