ബെംഗളൂരു: സിബിഡിയിലെ ഒരു സ്വകാര്യ സർവകലാശാലയിലെ ഡിഗ്രി വിദ്യാർത്ഥിനിയായ ഇരുപതുകാരിയെ അടുത്തിടെ റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി.
സെപ്തംബർ 30ന് വൈകുന്നേരം ബ്രിഗേഡ് റോഡിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് റാപ്പിഡോ ബൈക്ക് യാത്ര ബുക്ക് ചെയ്തപ്പോഴാണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നത്.
ബീഹാറിലെ പട്ന സ്വദേശിനിയായ യുവതി 2022 ഫെബ്രുവരി മുതൽ ശാന്തിനഗറിലെ ഒരു പിജിയിലാണ് താമസിക്കുന്നത്.
“അജാസ് അഹമ്മദ് എന്ന പ്രതിക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്, ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലന്നും അന്വേഷണത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥർ പറഞ്ഞു.
ഡ്രൈവർ പെട്ടെന്ന് സിഗ്നലിൽ വാഹനം നിർത്തി, ശേഷം പെൺകുട്ടിയുടെ കാലിൽ എന്തോ തട്ടുകയും വണ്ടി എടുത്ത ഉടൻ, വേഗത കൂട്ടിയെന്നും പെൺകുട്ടി പറഞ്ഞു.
എന്നാൽ ബൈക്കിന്റെ വേഗത കുറയ്ക്കാൻ പെൺകുട്ടി ഡ്രൈവറിനോട് അഭ്യർത്ഥിച്ചു. മറുപടിയായി ഡ്രൈവർ പെൺകുട്ടിയുടെ കാലിൽ വീണ്ടും തൊട്ടതായും പിന്നീട് ലാംഗ്ഫോർഡ് റോഡിനടുത്ത് വെച്ച് തന്റെ തുടകളിൽ തൊട്ട് പേര് ചോദിച്ചതായും പെൺകുട്ടി പറഞ്ഞു.
പിന്നീട് ഡ്രൈവർ തന്നെ ഒരു ദൈർഘ്യമേറിയ റൂട്ടിൽ കൊണ്ടുപോയതായും റെസിഡൻസി റോഡിൽ ഉപേക്ഷിച്ചതായും പെൺകുട്ടി പറഞ്ഞു, അതെസമയം അത് പെൺകുട്ടി ഉദ്ദേശിച്ച ഡ്രോപ്പ്-ഓഫ് പോയിന്റല്ല, പക്ഷേ ഭയം കൊണ്ട് അവിടെ ഇറങ്ങി എന്നും പെൺകുട്ടി പറഞ്ഞു.
പണം നൽകാൻ റാപ്പിഡോ ക്യുആർ കോഡ് ചോദിച്ചപ്പോൾ, പെൺകുട്ടിയുടെ പേര് ലഭിക്കാൻ മറ്റൊരു ആപ്പ് വഴി പണം നൽകാൻ നിർബന്ധിച്ചതായും ഇരയായ പെൺകുട്ടി പറഞ്ഞു.
സംഭവത്തെക്കുറിച്ച് പെൺകുട്ടി തന്റെ സഹോദരനെ അറിയിച്ചു. ഗൂഗിൾ പേ ഇടപാടിലെ ഡ്രൈവറുടെ നമ്പർ പക്കലുണ്ടായിരുന്നതിനാൽ തന്റെ സഹോദരൻ റാപിഡോ ബൈക്ക് ഡ്രൈവറെ വിളിച്ചതായും ഇര കൂട്ടിച്ചേർത്തു.
ഇരയും സഹോദരനും കബ്ബൺ പാർക്ക് പോലീസിൽ പരാതി നൽകുകയും റാപ്പിഡോ ബൈക്ക് സർവീസുമായി ബന്ധപ്പെടുകയും ചെയ്തു.
ഡ്രൈവറെ സസ്പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്. കബ്ബൺ പാർക്ക് പോലീസ് കേസ് അശോക് നഗർ പോലീസിന് കൈമാറി.