വിമാനത്തവളത്തിൽ കഫേ ഷോപ്പുകളും ഡ്യൂട്ടി ഫ്രീ ഷോപ്പുകളും മാത്രമല്ല ഇനി മാട്രിമോണി ഓഫീസും 

0 0
Read Time:1 Minute, 34 Second

ചെന്നൈ : അന്താരാഷ്ട്ര വിമാനത്താവള ഇടനാഴികളിൽ കഫേ ഷോപ്പുകളും, ബ്രാൻഡഡ് – ഡ്യൂട്ടി ഫ്രീ ഷോപ്പുകളും മാത്രം കണ്ട് ശീലിച്ചിരുന്ന എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഒരു മാട്രിമോണി ഓഫീസ്‌.

ചെന്നൈ അന്താരാഷ്ട വിമാനത്താവളത്തിലാണ് ഇത്തരത്തിലൊരു മാട്രിമോണി ഓഫീസ്‌ തുടങ്ങിയിരിക്കുന്നത്.

വിചിത്രമായി തോന്നുമെങ്കിലും ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള ഒരു മാട്രിമോണിയൽ ഏജൻസിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഒക്‌ടോബർ 22-ന് സമൂഹ മാധ്യമമായ എക്സിൽ ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ സജീവ ചർച്ചയാകുന്നത്.

നിരവധിയാളുകളാണ് വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്.

ഒരു എയർപോർട്ടിൽ എന്തിനാണ് മാട്രിമോണിയൽ ഓഫീസ്‌ എന്ന ചോദ്യമുന്നയിക്കുമ്പോൾ ലക്ഷക്കണക്കിന് ആളുകൾ കടന്നു പോകുന്ന എയർപോർട്ടിനെ മാട്രിമോണിയൽ ബ്രാൻഡിന്റെ മാർക്കറ്റിങ് വ്യാപിക്കുന്നതിന് ഉപയോഗിച്ചിരിക്കുകയാണ് കമ്പനി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts