Read Time:45 Second
ബെംഗളൂരു: ബെള്ളാരി നേരനിക്കി മല്ലേശ്വര സ്വാമി ക്ഷേത്രത്തിൽ വിജയദശമിയുടെ ഭാഗമായി നടക്കുന്ന ഘോഷയാത്രയ്ക്കിടെ പരസ്പരം വടികൊണ്ടടിക്കുന്ന ആചാരത്തിനിടെ 100 പേർക്ക് പരിക്കേറ്റു.
ഇതിൽ 3 പേർ മരിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം. മല്ലേശ്വര സ്വാമി പല്ലക്ക് എഴുന്നള്ളിക്കുന്നതിന്റെ ഭാഗമായതിന്റെ അടിയുത്സവം.
ഇതിൽ പങ്കെടുക്കുന്നവർ പരസ്പരം വടികൊണ്ട് നിർദാക്ഷിണ്യം തല്ലുന്ന ചടങ്ങ് രാത്രി വർഷാവർഷം അരങ്ങേറുന്നുണ്ട്.