Read Time:1 Minute, 9 Second
ചെന്നൈ: ചിദംബരത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു.
ബസില്‍ 14 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു.
തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡ്രൈവര്‍ ബസ് നിര്‍ത്തി വിദ്യാര്‍ത്ഥികളെ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ചിദംബരം തീര്‍ത്ഥംപാളയത്ത് രാവിലെയായിരുന്നു സംഭവം.
വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു ബസില്‍ തീ കണ്ടത്.
കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷം തീ അണയ്ക്കാന്‍ ഡ്രൈവറും ഓടിക്കൂടിയ നാട്ടുകാരും ശ്രമിച്ചെങ്കിലും നടന്നില്ല.
ബസ് പൂര്‍ണമായും കത്തിയമര്‍ന്നു. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
തീര്‍ത്ഥംപാളയത്തുള്ള സ്വകാര്യ സ്‌കൂളിന്റെ ബസ് ആണ് അഗ്നിക്കിരയായത്.