Read Time:43 Second
ബെംഗളുരു: കർണാടക ആർടിസി യുടെ മൈസൂരു-ബെംഗളുരു നോൺ സ്റ്റോപ്പ് ഓർഡിനറി ബസ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു.
നിലവിലെ നിരക്കിനൊപ്പം 15 രൂപ കൂട്ടി ഇപ്പോൾ 200 രൂപയാണ് നിരക്ക്.
ദസറ യ്ക്ക് മുൻപ് 185 രൂപയായിരുന്നു നിരക്ക്.
മൈസൂരു ഡിവിഷന് കീഴിൽ 30 നോൺ സ്റ്റോപ്പ് ബസുകൾ പ്രതിദിനം 65 ട്രിപ്പുകൾ ആണ് ഓടുന്നത്.
എക്സ്പ്രസ്സ്, രാജഹംസ, ഐരാവത് എസി, ഇലക്ട്രിക് പവർ പ്ലസ് ബസുകളുടെ ടിക്കറ്റ് നിരക്കിൽ മാറ്റമില്ല.