ബെംഗളൂരു: അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ . കടേലുവിന് സമീപം കൊണ്ടേല ഗ്രാമത്തിലെ ദുർഗ നഗറിൽ രത്‌ന ഷെട്ടി ആണ് മരിച്ചത്.
വീട്ടിലെ മുറിയിൽ അസ്വാഭാവികമായ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കൊലപാതകക്കുറ്റം ചുമത്തി ഇവരുടെ മകനെ ബജ്‌പെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രവിരാജ് ഷെട്ടി (33) ആണ് അറസ്റ്റിലായത്.
കടീലു ദുർഗ നഗറിൽ മകൻ രവിരാജിനൊപ്പമായിരുന്നു രത്‌ന ഷെട്ടി താമസിച്ചിരുന്നത്.
ഗിഡിഗെരെ പള്ളിക്ക് സമീപമുള്ള ബാലകൃഷ്ണയുടെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു.
അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച ജോലിക്ക് പോയിരുന്നില്ല. ഇതിനിടെ രവിരാജ് ഷെട്ടി അമ്മയോടൊപ്പം താമസിച്ചിരുന്ന മുറി പൂട്ടി പുറത്തിറത്തേക്ക് പോയി.
ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് കണ്ട് യുവതി താമസിച്ചിരുന്ന മുറിയുടെ ജനാലയിൽ നോക്കിയപ്പോൾ യുവതിയുടെ മുഖം തുണികൊണ്ട് മറച്ച് കൈകാലുകൾ കെട്ടിയ നിലയിൽ കാണുകയും ഉടൻ പോലീസിൽ അറിയിക്കുകയും ചെയ്യുകയായിരുന്നു.
പ്രതി രവിരാജിനെ പോലീസ് ഉടൻ പിടികൂടി അന്വേഷണം നടത്തുകയാണ്.