ബെംഗളൂരു: ചിക്കമംഗളൂരു സ്വദേശി നേത്രാവതി നദിയിൽ ചാടി ആത്മഹത്യ ചെയ്തു. ചിക്കമംഗളൂരു നഗരത്തിലെ കാർത്തികെരെക്കടുത്തുള്ള ബീരാപുര ഗ്രാമത്തിലെ ശങ്കരഗൗഡയുടെ മകൻ പ്രസന്നകുമാർ (40) ആണ് ആത്മഹത്യ ചെയ്തത്. പ്രസന്നകുമാർ പച്ചക്കറികളുടെയും പച്ചിലകളുടെയും കച്ചവടം നടത്തിവരികയായിരുന്നു. ചിക്കമംഗളൂരു ഭാഗത്തു നിന്ന് മംഗളൂരു ഭാഗത്തേക്ക് മല്ലിയില വിതരണം ചെയ്യുകയായിരുന്നു ഇവരുടെ ജോലി. തിങ്കളാഴ്ച രാവിലെ ബിസിനസ്സ് പണം വാങ്ങി വരാമെന്ന് വീട്ടുകാരോട് പറഞ്ഞാണ് മംഗളൂരുവിലേക്ക് പോയത്. എന്നാൽ ഉച്ചയ്ക്ക് ഒരു മണിയോടെ നേത്രാവതി പാലത്തിൽ കാർ നിർത്തി ഇയാൾ നദിയിലേക്ക് ചാടുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ജനങ്ങൾ കാറിന്റെ…
Read MoreDay: 31 October 2023
ബെംഗളൂരു സ്വദേശിനിയെ ഭീഷണിപ്പെടുത്തി 13 ലക്ഷം രൂപ കവർന്നതായി പരാതി
ബെംഗളൂരു: 62 വയസ്സുകാരിയായ ബെംഗളൂരു സ്വദേശിനിയെ ഭീഷണിപ്പെടുത്തി ഓൺലൈൻ തട്ടിപ്പു സംഘം 13 ലക്ഷം രൂപ കവർന്നതായി പരാതി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുറിയർ സ്ഥാപനത്തിലെ പ്രതിനിധികളെന്നു പരിചയപ്പെടുത്തി തട്ടിപ്പു സംഘം ഇവരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തായ്ലൻഡിലേക്ക് ഇവർ അയച്ച പാഴ്സലിൽനിന്നു ലഹരിമരുന്ന്, 8 പാസ്പോർട്ട്, 5 ക്രെഡിറ്റ് കാർഡ് എന്നിവ കസ്റ്റംസ് പിടിച്ചെടുത്തതായി സംഘം അവകാശപ്പെട്ടു. എന്നാൽ താൻ പാഴ്സലൊന്നും അയച്ചിരുന്നില്ലെന്ന് ഇവർ വ്യക്തമാക്കിയെങ്കിലും ആധാർ കാർഡ് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും കേസ് ഒതുക്കാൻ 13 ലക്ഷം രൂപ നൽകണമെന്നും…
Read Moreനടൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു
നടൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു. മോഡൽ താരിണി കലിംഗരായറാണ് വധു. ‘ഷി തമിഴ് നക്ഷത്ര പുരസ്കാര’ വേദിയിൽ കാളിദാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഷി തമിഴ് നക്ഷത്രം 2023 അവർഡ് വേദിയിൽ താരിണിക്കൊപ്പമാണ് കാളിദാസ് ജയറാം എത്തിയത്. മികച്ച ഫാഷൻ മോഡലിനുളള പുരസ്കാരം തരിണി കലിംഗരായർക്കായിരുന്നു. പുരസ്കാരം നൽകിയതിന് ശേഷം കാളിദാസ് ജയറാമിനെ വേദിയിലേക്ക് ക്ഷണിച്ചു. സ്റ്റേജിലെത്തിയ കാളിദാസിനോട് താരിണിയുമായുള്ള ബന്ധത്തെ കുറിച്ച് അവതാരക ചോദിച്ചു. വിവാഹം കഴിക്കാൻ പോകുന്നുവെന്നായിരുന്നു മറുപടി. കഴിഞ്ഞ വർഷമാണ് താരിണിമായുള്ള പ്രണയം…
Read Moreകർണാടക പി.എസ്.സി. പരീക്ഷയ്ക്കിടെ കോപ്പിയടി; 21 പേർ അറസ്റ്റിൽ
ബെംഗളൂരു : കഴിഞ്ഞ ദിവസം നടന്ന കർണാടക പി.എസ്.സി. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട് യാദ്ഗിർ, കലബുറഗി ജില്ലകളിൽ നിന്നും 21 പേർ അറസ്റ്റിലായി. കോപ്പിയടിച്ചവരും ഇതിന് സഹായിച്ചവരുമാണ് അറസ്റ്റിലായത്. യാദ്ഗിറിൽ ഒമ്പതുപേരെയും കലബുറഗിയിൽ 12 പേരെയുമാണ് പിടികൂടിയത്. ഇതിൽ മൂന്നുപേർ ശനിയാഴ്ചതന്നെ പിടിയിലായിരുന്നു. യാദ്ഗിറിൽ അറസ്റ്റിലായവരിൽ എട്ടുപേർ കലബുറഗി അഫ്സൽപുർ സ്വദേശികളും ഒരാൾ വിജയപുര സ്വദേശിയുമാണ്. ബ്ലൂടൂത്ത് ഉപയോഗിച്ച് കോപ്പിയടിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. സംസ്ഥാനത്തെ 350 പരീക്ഷാകേന്ദ്രങ്ങളിലായി വിവിധ ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കും നടന്ന പരീക്ഷകളിലാണ് കോപ്പിയടിയുണ്ടായത്.
Read Moreസുഹൃത്തുക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു,മറ്റൊരാൾ ഗുരുതരാവസ്ഥയിൽ
ബെംഗളൂരു: സുഹൃത്തുക്കൾ ആത്മഹത്യക്ക് ശ്രമിച്ചു. ബട്കല താലൂക്കിലെ കൈകിനി ഗ്രാമപഞ്ചായത്തിലാണ് സംഭവം. ഒരു യുവാവ് മരിക്കുകയും മറ്റൊരാൾ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. താലൂക്കിലെ കൈകിനി മഠത്തഹിത് സ്വദേശി ഗിരീശ മാരുതി മൊഗേരയാണ് മരിച്ചത്. കൈകിനി മഠം സ്വദേശിയും നിലവിൽ ബസ്തികിയിൽ താമസക്കാരനുമായ ലോകരാജ നാഗരാജ മൊഗേരയെ ചികിത്സയ്ക്കായി മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൈകിനി ഗ്രാമപഞ്ചായത്തിന് സമീപമാണ് ഇരുവരും ഒരുമിച്ച് വിഷം കഴിച്ചത്. ആത്മഹത്യ ശ്രമത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണ്. മണിപ്പാൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ലോക്രാജ് സംസാരിക്കാവുന്ന അവസ്ഥയിലല്ലാത്തതിനാൽ സുഖം പ്രാപിച്ച ശേഷമേ യഥാർത്ഥ…
Read Moreബിഎംടിസി ബസുകൾ ഇടിച്ച് വ്യത്യസ്ത അപകടങ്ങളിൽ 2 പേർ മരിച്ചു; ഒക്ടോബറിൽ ഇത് അഞ്ചാമത്തെ സംഭവം
ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) ബസുകൾ ഇടിച്ച് ഞായറാഴ്ചയുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ രണ്ടു പേർ മരിച്ചു . പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും രണ്ട് ഡ്രൈവർമാരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒക്ടോബറിൽ മാത്രം ഇത് അഞ്ചാമത്തെ സംഭവമാണ്. അന്നപൂർണേശ്വരി നഗറിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 45കാരനെ ഗോവിന്ദരാജനഗറിൽ ബിഎംടിസി ബസ് ഇടിച്ച് വീഴ്ത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭാര്യയുടെ ബേബി ഷവർ ചടങ്ങിന് പൂക്കൾ വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു കുമാർ. കുമാറിന്റെ ഭാര്യ രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയാണ്.…
Read Moreമെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഹൈദരാബാദ് സ്വദേശി അറസ്റ്റിൽ
ബെംഗളൂരു: മെഡിക്കൽ സീറ്റിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ പ്രതിയെ സഞ്ജയ് നഗർ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ രത് ഗൗഡയാണ് അറസ്റ്റിലായത്. സഞ്ജയ നഗറിലെ ന്യൂ ബിഐഎൽ റോഡിൽ നെക്സസ് എഡു എന്ന പേരിൽ ഓഫീസ് തുറന്ന പ്രതി, സിഐടിയിൽ മാർക്ക് കുറഞ്ഞ വിദ്യാർത്ഥികളുടെ മെഡിക്കൽ വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവരുടെയും രക്ഷിതാക്കളുടെയും വിവരങ്ങൾ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ശേഖരിക്കുകയായിരുന്നു. തുടർന്ന് അവരുമായി ബന്ധപ്പെടുകയും വിവിധ മെഡിക്കൽ കോളേജുകളിൽ ഒഴിവുള്ള സീറ്റുകൾ കുറഞ്ഞ ചെലവിൽ നൽകാമെന്നും പറഞ്ഞു. അതുപോലെ തിമ്മഗൗഡയുടെ മകന് കേരളത്തിലെ മെഡിക്കൽ കോളേജിൽ…
Read More69 സ്ഥലങ്ങളിൽ ഒരേസമയം ലോകായുക്ത റെയ്ഡ്: 17 കർണാടക സർക്കാർ ഉദ്യോഗസ്ഥരുടെ സ്വത്തുവിവരങ്ങൾ കണ്ടെത്തി
ബംഗളൂരു: 17 സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ പരാതി ലഭിച്ചതിനെ തുടർന്ന് കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ ലോകായുക്ത പോലീസ് തിങ്കളാഴ്ച വൻ തിരച്ചിൽ നടത്തി. ബെംഗളൂരു സിറ്റി, തുമാക്കൂർ, മാണ്ഡ്യ, ചിത്രദുർഗ, ഉഡുപ്പി, ഹസന, ബല്ലാരി, റായ്ച്ചൂർ, കലബുർഗി, ബെലഗാവി, ഹാവേരി എന്നിവിടങ്ങളിലെ ലോകായുക്ത പൊലീസ് സ്റ്റേഷനുകളിൽ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരോപണവിധേയരായ സർക്കാർ ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും അവരുടെ ബന്ധു സ്ഥലങ്ങളിലും 69 ലധികം സ്ഥലങ്ങളിൽ ലോകായുക്ത പോലീസ് ഒരേസമയം തിരച്ചിൽ നടത്തി. റെയ്ഡിൽ താഴെ പറയുന്ന അനധികൃത സ്വത്തുക്കൾ ഉദ്യോഗസ്ഥർ കണ്ടെത്തി.
Read Moreബിസ്ക്കറ്റ് മോഷണം; 4 കുട്ടികളെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ച് കടയുടമ
പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികളെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. പലചരക്ക് കടയിൽ നിന്ന് ബിസ്ക്കറ്റ് മോഷ്ടിച്ചതിനാണ് കടയുടമയുടെ ക്രൂരമായ ശിക്ഷ. ബീഹാറിലെ ബെഗുസരായ് ജില്ലയിലാണ് സംഭവം. ബിർപൂരിലെ ഫാസിൽപൂർ ഗ്രാമത്തിൽ ഒക്ടോബർ 28 ന് നടന്ന സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായതോടെയാണ് പുറത്തറിയുന്നത്. കുട്ടികളെ തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുന്നതാണ് ദൃശ്യങ്ങൾ. ആളുകൾ നോക്കി നിൽക്കെയാണ് കടയുടമയുടെ മർദനം. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ കടയുടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടികൾ സ്ഥിരമായി കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാറുണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഒക്ടോബർ 28 ന്…
Read Moreബല്ലാരി റോഡിലെ ഫീനിക്സ് മാൾ തുറന്നതോടെ രൂക്ഷമായി ഗതാഗതക്കുരുക്ക്
ബെംഗളൂരു: ബല്ലാരി റോഡിലെ ഫീനിക്സ് മാൾ ഓഫ് ഏഷ്യ തുറന്നത് ഞായറാഴ്ച വൈകുന്നേരത്തെ ഗതാഗതക്കുരുക്കിന് കാരണമായി, എയർപോർട്ട് റോഡിലൂടെയുള്ള യാത്രക്കാരും പ്രദേശവാസികളും ഒരു മണിക്കൂറിലേറെ കുടുങ്ങി. ഈ ട്രാഫിക് ആവർത്തിച്ചുള്ള വാരാന്ത്യങ്ങളിൽ സ്ഥിരമായി മാറുമോ എന്ന ആശങ്ക ജങ്ങൾക്കിടയിൽ വർധിക്കുന്നുണ്ട്. ശബരീനഗറിലെ GKVK കാമ്പസിനു സമീപം സ്ഥിതി ചെയ്യുന്ന മാൾ ഒക്ടോബർ 28 ന് പ്രവർത്തനം ആരംഭിച്ചത്. ഇത് വാരാന്ത്യത്തിൽ വൻ ജനക്കൂട്ടത്തെ ആകർഷിക്കുകയും ചെയ്തു. ഇത് മാളിന്റെ പ്രവേശന കവാടവുമായി ബന്ധിപ്പിക്കുന്ന സർവീസ് റോഡിൽ പൂർണ്ണമായി നിശ്ചലമാക്കി. നിരവധി യാത്രക്കാർ പരിസരത്ത് പ്രവേശിക്കുന്നതിനും…
Read More