ദില്ലി: ഉത്തരേന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾക്ക് ലഷ്ക്കർ ഭീഷണി. ഹരിയാന, യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ പത്തു റെയിൽവേ സ്റ്റേഷനുകളിൽ സ്ഫോടനം നടത്തുമെന്നാണ് ലഷ്കർ ഭീഷണിയുള്ളത്. ഈ സംസ്ഥാനങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ നവംബർ 13 ന് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. ലഷ്ക്കർ കമാൻഡർ കരീം അൻസാരിയുടേതാണ് ഭീഷണിക്കത്ത്. പത്തു റെയിൽവേ സ്റ്റേഷനുകളിൽ സ്ഫോടനം നടത്തും, നവംബർ 15 ന് ഹരിയാന ജഗദാരി വൈദ്യുതി നിലയവും തകർക്കുമെന്നും ഭീഷണിയുണ്ട്. കശ്മീരിലെ ഭീകരരെ വധിച്ചതിന് പ്രതികാരമെന്നും കത്തിൽ പറയുന്നു. അതേസമയം, സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ വർധിപ്പിച്ചെന്ന്…
Read MoreMonth: October 2023
കളമശേരി ബോംബ് സ്ഫോടനം; ഒരാൾ കൊടകര സ്റ്റേഷനിൽ കീഴടങ്ങിയതായി റിപ്പോർട്ട്
തൃശൂർ: കളമശേരിയിലെ ബോംബ് സ്ഫോടനത്തിൻെറ പശ്ചാത്തലത്തില്‍ തൃശൂര്‍ കൊടകര സ്റ്റേഷനില്‍ ഒരാള്‍ കീഴടങ്ങി. സ്ഫോടനവുമായി ഇയാള്‍ക്ക് ബന്ധമെന്നാണ് വിവരം. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ് പോലീസ്. കണ്ണൂരിലും ഒരാളെ സംശയത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. റെയില്‍വേ സ്റ്റേഷനിലെ സുരക്ഷാ പരിശോധനക്കിടെയാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്.
Read Moreകളമശ്ശേരി സ്ഫോടനം; പൊട്ടി തെറിച്ചത് സ്ഫോടക വസ്തുവെന്ന് ഡിജിപി
കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഐ.ഇ.ഡി വസ്തുവാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ സാധിക്കുവെന്നും ഡിജിപി വ്യക്തമാക്കി. നടന്നത് ബോംബ് സ്‌ഫോടനമാണെന്നതിന്റെ എല്ലാ തെളിവുകളും സംഭവസ്ഥലത്തുനിന്ന് പോലീസ് ശേഖരിച്ചിട്ടുണ്ട്. ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും പോലീസ് സംശയിക്കുന്നുണ്ട്. കണ്‍വെന്‍ഷന്‍ സെന്ററിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഞായറാഴ്ച രാവിലെ പത്ത് മണിയോടെ കളമശ്ശേരി…
Read Moreഅശ്ലീലമോ പ്രകോപനപരമോ ആയ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് തെറ്റല്ല, ഷെയര്‍ ചെയ്താൽ കുറ്റം; അലഹാബാദ് ഹൈക്കോടതി
അലഹാബാദ്: ഫെയ്‌സ്ബുക്കിലോ എക്‌സിലോ അശ്ലീലമോ പ്രകോപനപരമോ ആയ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി. എന്നാല്‍ ഇവ ഷെയര്‍ ചെയ്യുന്നത് വിവര സാങ്കേതിക നിയമത്തിലെ 67 വകുപ്പു പ്രകാരം കുറ്റകരമാണെന്ന് കോടതി പറഞ്ഞു. പോസ്റ്റ് ഷെയര്‍ ചെയ്യുന്നതോ റിട്വീറ്റ് ചെയ്യുന്നതോ നിയമത്തില്‍ പറയുന്ന, പ്രചരിപ്പിക്കലില്‍ ഉള്‍പ്പെടും. ഇത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ കുറ്റകരമായ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് പ്രചരിപ്പിക്കല്‍ എന്നതിന്റെ നിര്‍വചനത്തില്‍ വരില്ലെന്ന് കോടതി വ്യക്തമാക്കി. പ്രകോപനപരമായ പോസ്റ്റ് ലൈക്ക് ചെയ്തതിന് പോലീസ് കേസെടുത്തതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് കുമാര്‍…
Read Moreസിനിമാ ചിത്രീകരണ സ്ഥലത്ത് അതിക്രമം നടത്തിയാതായി പരാതി
ബെംഗളൂരു : ചിക്കമംഗളൂരുവിൽ സിനിമാ ചിത്രീകരണസ്ഥലത്ത് അതിക്രമിച്ചുകയറിയ ഒരുസംഘമാളുകൾ മോശമായി പെരുമാറിയതായി പരാതി. ‘കൊരഗജ്ജ’ എന്ന കന്നഡസിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. നടി ശുഭ പൂഞ്ജയുൾപ്പെടുന്ന ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ബൈക്കുകളിലെത്തിയ സംഘം മാരകായുധങ്ങളുമായി അതിക്രമിച്ചുകയറുകയായിരുന്നു. നടിയോട് മോശമായി പെരുമാറുകയും കൈയിൽ പിടിച്ചുവലിച്ചെന്നും ആരോപണമുണ്ട്. ഇതേത്തുടർന്ന് ചിത്രീകരണം നിർത്തിവെച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് കുദ്രെമുഖ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. അനുമതിവാങ്ങിയ ശേഷമാണ് സ്ഥലത്ത് ചിത്രീകരണം നടത്തിയതെന്ന് സംവിധായകൻ സുധീർ അട്ടവര പറഞ്ഞു. അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Read Moreനഴ്‌സുമാരുടെ കുറവിനെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ടതില്ല; റോബോട്ട് ഉടൻ ആശുപത്രികളിൽ എത്തും
ബെംഗളൂരു: ആശുപത്രികളിൽ നഴ്‌സുമാരുടെ കുറവിനെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ടതില്ല. അതിനായി എൻജിനീയറിങ് വിദ്യാർഥികൾ നഴ്‌സായി പ്രവർത്തിക്കുന്ന സ്റ്റാഫ് നഴ്‌സ് റോബോട്ടിനെ വികസിപ്പിക്കുന്നത്. ഈ റോബോട്ട് ഉടൻ ആശുപത്രികളിൽ എത്തും. കോവിഡ് കാലത്ത് രോഗികളെ ചികിത്സിക്കാൻ നഴ്‌സുമാരുടെ കുറവുണ്ടായിരുന്നു. ഇതിൽ നിന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി പ്രമോദിന്റെയും മൈസൂരു മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെയും ഗവേഷണത്തിലൂടെ ഒരു റോബോട്ട് സ്റ്റാഫ് നഴ്സിനെ വികസിപ്പിക്കുകയാണ്. ഈ റോബോട്ട് നഴ്സിനായി സോഫ്‌റ്റ്‌വെയർ ഇൻസ്റ്റാളേഷൻ നടത്തി. ഒരു വാർഡിൽ 30 രോഗികളെ ചികിത്സിക്കാൻ പാകത്തിലാണ് റോബോട്ട് പ്രവർത്തിക്കുക. രോഗികളെ തൊടാതെ തന്നെ ബിപിയും…
Read Moreപ്രവീൺ നെട്ടാറു കൊല; ഒളിവിലുള്ള പ്രതികളെ കണ്ടെത്തുന്നവർക്ക് പരിതോഷികം
ബംഗളൂരു: യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാറു കൊല്ലപ്പെട്ട കേസിൽ ഇനിയും പിടികൂടാൻ ഉള്ള മൂന്ന് പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 2 ലക്ഷം രൂപ വീതം പരിതോഷികം നൽകുമെന്ന് എൻഐഎ പ്രഖ്യാപിച്ചു. ബെൽത്തങ്ങാടി പൊയ്യ ഗുഡ്ഡെ സ്വദേശി നൗഷാദ്, കുടക് സോമവാർപേട്ടിൽ നിന്നുള്ള കലക്കണ്ടൂർ അബ്ദുൾ റഹ്മാൻ, അബ്ദുൾ നസീർ ഒളിവിൽ ഉള്ളത്. ഇവർക്കായി തമിഴ്നാട്ടിൽ ഉൾപ്പെടെ തിരച്ചിൽ നടത്തുകയാണ്.
Read Moreതിളച്ച പാലിൽ വീണ് നാല് വയസുകാരൻ മരിച്ചു
ഭോപ്പാൽ: ഗ്വാളിയാറില്‍ നാല് വയസുകാരൻ തിളച്ച പാലില്‍ വീണ് മരിച്ചു. ഗോര്‍ഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ബഡോണ്‍ കലൻ ഗ്രാമത്തിലാണ് സംഭവം. പൊള്ളലേറ്റ ദേവ് അഹിര്‍വാര്‍ മൂന്നാഴ്ച്ചയോളം ജീവനുവേണ്ടി പോരാടി കഴിഞ്ഞ ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. കുട്ടി വീട്ടുമുറ്റത്ത് കളിക്കുകയായിരുയെന്നും അരികിലേക്ക് തിളച്ച പാലായി വരുമ്പോള്‍ നില തെറ്റി അതിലേക്ക് വീഴുകയായിരുന്നു എന്ന് ദൃസാക്ഷി സുരേന്ദ്ര അഹിര്‍വാര്‍ പറഞ്ഞു. ശരീരത്തില്‍ 80 ശതമനത്തിലധികം പോള്ളലേറ്റ കുട്ടിയെ ഗ്വാളിയോറിലെ ജെ.എ.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശേഷം ബുധനാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങി. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി…
Read Moreമെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ച് ഡിസംബറോടെ കൂടുതൽ ഫീഡർ ബസ് സർവീസുകൾ
ബെംഗളുരു: നമ്മ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച് ബിഎംടിസി ഡിസംബർ അവസാനത്തോടെ 120 നോൺ എസി ഇലക്ട്രികൽ മിനി ഫീഡർ ബസ് സർവീസ് ആരംഭിക്കുന്നു. അടുത്ത വർഷം ഏപ്രിലോടെ ഫീഡർ സർവീസുകളുടെ എണ്ണം 300 ആയി ഉയർത്തും. നിലവിൽ 30 റൂട്ടുകളിലായി 121 ബസുകളാണ് ഫീഡർ സർവീസ് നടത്തുന്നത്. പ്രതിദിനം 1847 ട്രിപ്പുകൾ ഓടുന്നുണ്ട്. നഗരത്തിലെ കൂടുതൽ മേഖലകളിലേക്ക് മെട്രോ പാത എത്തിയതോടെയാണ് ഫീഡർ സർവീസുകൾ വ്യാപിപ്പിക്കുന്നത്.
Read Moreദീപാവലി സ്പെഷ്യൽ വന്ദേ ഭാരത് സ്ഥിരപ്പെടുത്തണമെന്ന് ആവശ്യം
ബംഗളൂരു: ദീപാവലി സ്പെഷ്യലായി ബംഗളൂരു-എറണാകുളം റൂട്ടിൽ പ്രഖ്യാപിച്ച വന്ദേ ഭാരത് ട്രെയിൻ സർവീസ് സ്ഥിരമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. നവംബർ 10,11,12 തിയ്യതികളിൽ ആണ് വന്ദേ ഭാരത് പകൽ സർവീസിന് അനുമതി തേടിയത്. ചെന്നൈ-ബെംഗളൂരു സ്പെഷ്യൽ സർവീസാണ് പിന്നീട് എറണാകുളത്തേക്ക് നീട്ടുന്നത്. 8 കൊച്ചുകളുള്ള ട്രെയിനിന്റെ ടിക്കറ്റ് നിരക്കും ബുക്കിങ്ങും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കെഎസ്ആർ ബെംഗളുരു സ്റ്റേഷനിൽ നിന്ന് പുലർച്ചെ 4.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30 ന് എറണാകുളം എത്തും. തിരിച്ച് 2 മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 10.30 ന് ബംഗളുരുവിൽ…
Read More