Read Time:1 Minute, 16 Second
ബെംഗളൂരു : സിദ്ധരാമയ്യ സർക്കാരിനെ അട്ടിമറിക്കാൻ സംസ്ഥാനത്തെ ബിജെപി നേതാക്കൾ ആഭ്യന്തരമന്ത്രി അമിത്ഷാ യോട് 1000 കോടി ആവശ്യപ്പെട്ടതായി മന്ത്രി പ്രിയങ്ക് ഖാർഗെ ആരോപിച്ചു .
അമിത്ഷായുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിക്ക് പോകാൻ പ്രെത്യേക വിമാനം ഏർപെടുത്താമെന്നു എംഎൽഎമാരോട് ഇവർ വാഗ്ദാനം ചെയ്തിരുന്നു .
കർണാടകയിൽ ഉൾപ്പെടെ മറ്റു പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ പണം ഉപയോഗിച്ച് തകർത്ത ചരിത്രമാണ് ബിജെപിക്കുള്ളതെന്നും മന്ത്രി പറഞ്ഞു .
ബിജെപി നേതാക്കൾ 50 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തു കോൺഗ്രസ് സാമാജികരെ സമീപിച്ചെന്ന മാണ്ട്യ എംഎൽഎ രവികുമാർ ഗൗഡയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ആരോപണം . എന്നാൽ ബിജെപി നേതൃത്വം ഈ ആരോപണം തള്ളിയിരുന്നു