ബെംഗളൂരു: എല്ലാ സർക്കാർ സ്‌കൂളുകളിലും സൗജന്യ വൈദ്യുതിയും കുടിവെള്ളവും നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച പ്രഖ്യാപിച്ചു.
സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സംഘടിപ്പിച്ച കന്നഡ രാജ്യോത്സവ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു സിദ്ധരാമയ്യ.
അദ്ധ്യാപകരുടെ ദീർഘകാലമായുള്ള ആവശ്യമാണിത്, അവരിൽ പലരും അവരുടെ പോക്കറ്റിൽ നിന്ന് ആണ് വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകൾ അടയ്ക്കുന്നുത്.
ഇത് സംബന്ധിച്ച് നിവേദനം നൽകിയിരുന്നതായി കർണാടക സ്റ്റേറ്റ് പ്രൈമറി സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ചന്ദ്രശേഖർ നുഗ്ലി പറഞ്ഞു.
മുഖ്യമന്ത്രി സിദ്ധാരമായ അത് ചീഫ് സെക്രട്ടറിയുമായും വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായും ചർച്ച ചെയ്യുകയും സർക്കാർ സ്കൂളുകൾക്ക് സൗജന്യ വൈദ്യുതിയും വെള്ളവും പ്രഖ്യാപിക്കുകയും ചെയ്‌തെന്നും
ഈ ആവശ്യം പരിഗണിച്ചത് ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു.