Read Time:46 Second
ബംഗളൂരു : കേരള, കർണാടക ആർടിസികൾ പ്രഖ്യാപിച്ച ദീപാവലി സ്പെഷ്യൽ ബസുകളിലെ ടിക്കറ്റുകളും തീരുന്നു.
9 മുതൽ 11 വരെ പ്രതിദിനം 15 സ്പെഷ്യൽ ബസുകളാണ് കേരള ആർടിസി അനുവദിച്ചിരിക്കുന്നത്.
ഇതിൽ രാത്രി സർവീസുകളിലെ ടിക്കറ്റുകൾ ഭൂരിഭാഗവും തീർന്നു.
കർണാടക ആർടിസി 10 ന് മാത്രം 30 സ്പെഷ്യൽ ബസുകളാണ് കേരളത്തിലേക്ക് അനുവദിച്ചിരിക്കുന്നത്.
ഭൂരിഭാഗവും എസി ബസുകളാണ്.
ഇരു ആർടിസി കളും 30 ശതമാനം അധിക ഫ്ലെക്സി നിരക്കാണ് സ്പെഷ്യൽ ബസുകളിൽ ഈടാക്കുന്നത്.