ജാഗ്രത പാലിക്കുക; ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ വീണ്ടും പുള്ളിപ്പുലിയെ കണ്ടെത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ

0 0
Read Time:2 Minute, 56 Second

ബെംഗളൂരു: നഗരത്തിലെ ബൊമ്മനഹള്ളി ഇൻഡസ്ട്രിയൽ ഏരിയയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ വെടിവെച്ച് കൊന്ന് ദിവസങ്ങൾക്ക് ശേഷം രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ രണ്ട് പുള്ളിപ്പുലിയെ കണ്ടെത്തി.

കുഡ്‌ലു ഗേറ്റിന് ചുറ്റുമുള്ള എഇസിഎസ് ലേഔട്ടിനും എംഎസ് ധോണി ഗ്ലോബൽ സ്‌കൂളിനും സമീപമാണ് ഒരു പുലിയെ കണ്ടത്.

നവംബർ ഒന്നിന് ബൊമ്മനഹള്ളി ഇൻഡസ്ട്രിയൽ ഏരിയയിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപം വനപാലകരെ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് വനപാലകർ പുള്ളിപ്പുലിയെ വെടിവെച്ചുകൊന്നു.

ശേഷം കുഡ്‌ലു ഗേറ്റിലാണ് ഏതാനും താമസക്കാർ പുലിയെ കണ്ടത്.

കുറച്ച് ആളുകൾ പുള്ളിപ്പുലിയെ എഇസിഎസ് ലേഔട്ടിലും കണ്ടു, ചിലർ എംഎസ് ധോണി ഗ്ലോബൽ സ്കൂളിന് സമീപം കണ്ടു.

നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച് സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ കാൽപ്പാടുകൾ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു വനപാലകർ.

മറ്റൊരു സംഭവത്തിൽ, ഞായറാഴ്ച വൈകുന്നേരം നൈസ് റോഡിന് സമീപമുള്ള ചിക്കത്തോഗുരു ജനവാസകേന്ദ്രത്തിൽ പുലിയെ കണ്ടിരുന്നു .

ഒരു വീട്ടിലേക്ക് കടക്കാൻ ശ്രമിച്ച പുള്ളിപ്പുലി തെരുവ് നായ്ക്കൾ കുരച്ചതിനെ തുടർന്ന് ഓടി മറിയുകയായിരുന്നു.

രണ്ട് സംഭവങ്ങളും ഈ പ്രദേശങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്, പുള്ളിപ്പുലികളെ കാട്ടിലേക്ക് അയക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

രണ്ടിടത്തും പുലിയുടെ നീക്കങ്ങൾ വനപാലകർ നിരീക്ഷിച്ചു വരികയും ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്താനായില്ലെന്ന് അധികൃതർ പറഞ്ഞു.

പുള്ളിപ്പുലികളുടെ ശല്യം വർധിച്ചതിനെ തുടർന്ന് ബംഗളൂരുവിൽ പ്രത്യേക പുള്ളിപ്പുലി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ തിങ്കളാഴ്ച ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts