Read Time:1 Minute, 12 Second
ബെംഗളൂരു: വിജയവാഡയിലെ ഓൾഡ് രാജ രാജേശ്വരിപേട്ടയിലെ വീടിനോട് ചേർന്ന ഡ്രെയിനേജിൽ നിന്ന് ആറുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി.
കാണാതായ ഷെയ്ക് സുലൈമാൻ അഷ്റഫ് എന്ന ആറുവയസ്സുകാരന്റെ മൃതദേഹമാണ് പോലീസ് കണ്ടെത്തിയത്.
കളിക്കാൻ പോയ ഒന്നാം ക്ലാസ് വിദ്യാർത്ഥി സുലൈമാനെ ബുധനാഴ്ച വൈകീട്ട് മുതലാണ് കാണാതായത്.
കുട്ടിക്കായി തെരച്ചിൽ നടത്തിയിട്ടും കണ്ടുകിട്ടാതായതോടെ അമ്മ ഷെയ്ക് ശർമിള അർദ്ധരാത്രിയോടെ ടു ടൗൺ പോലീസിൽ പരാതി നൽകി.
വ്യാഴാഴ്ച രാവിലെ ശുചീകരണ തൊഴിലാളികളും പോലീസും ചേർന്ന് തുറന്ന ഡ്രെയിനേജിൽ തിരച്ചിൽ നടത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.